ചാര്‍ലി ചാപ്ലിന്റെ മകള്‍ നടി ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു; മരണം പാരീസിൽ
പാരീസ്: ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. ജൂലായ് 13 ന് പാരീസിൽ വെച്ചായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. 74 വയസ്സായിരുന്നു. ഫോക്‌സ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ കാരണം പുറത്തുവിട്ടിട്ടില്ല.
പ്രിയപ്പെട്ട കുടുംബത്തിനും സുുഹൃത്തുക്കൾക്കും ഇടയിൽ വെച്ച് അവർ സമാധാനമായി മരണപ്പെട്ടു എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെരെ ലച്ചൈസിൽ ജോസഫിന്റെ ശവസംസ്‌ക്കാരച്ചടങ്ങ് നടന്നതായി ഫോക്സ് ന്യൂസ് ഡിജിറ്റിൽ അറിയിച്ചു.

തന്റെ ഭർത്താവ് ജീൻ ക്ലോഡിനെ പരിചരിക്കാൻ അവധി എടുക്കുന്നത് വരെ വർഷങ്ങളോളം പാരീസിലെ ചാപ്ലിന്റെ ഓഫീസ് കൈകാര്യം ചെയ്തത് ജോസഫൈൻ ആയിരുന്നു.
1969-ൽ ജോസഫൈൻ ഗ്രീക്ക് വ്യവസായിയായ നിക്കി സിസ്റ്റോവാരിസിനെ വിവാഹം കഴിച്ചു. 1977 ൽ ഇരുവരും വിവാഹ മോചനം നേടി. 1989 ഇവർ രണ്ടാം വിവാഹം ചെയ്തു, പുരാവസ്തു ഗവേഷകനായ ജീൻ ക്ലോഡ് ഗാർഡിനെയാണ് ജോസഫൈൻ വിവാഹം കഴിച്ചത്, 2010ൽ ആണ് ഗാർഡിൽ മരിച്ചത്
ചാപ്ലിന്റെ നാലാമത്തെ ഭാര്യയിലെ എട്ട് മക്കളിൽ ഒരാളാണ് ജോസഫൈൻ. കാലിഫോർണിയയിലെ സാന്റ മോണിക്കയിൽ 1949 മാർച്ച് 28നാണ് ജോസഫൈൻ ജനിച്ചത്.
ജോസഫൈൻ പിതാവിന്റെ പാത പിന്തുടർന്ന് അഭിനയ ജീവിതം ആരംഭിച്ചു. ചാപ്ലിൻ രചനയും സംവിധാനവും നിർവഹിച്ച ലൈം ലൈറ്റ് എന്ന് സിനിമയിൽ അഭിനയിച്ചു.തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ടു












Click it and Unblock the Notifications