ഷാര്‍ലി എബ്ദോ ആക്രമിച്ചവര്‍ക്കായി ഹൈദരാബാദില്‍ മയ്യത്ത് നമസ്കാരം
ഹൈദരാബാദ്: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് പാരീസിലെ ഷാര്‍ലി എബ്ദോ മാഗസിന്റെ ഓഫീസ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കുവേണ്ടി ഹൈദരാബാദില്‍ മയ്യത്ത് നമസ്കാരം. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ മൗലാന നസറുദ്ദീന്‍ ആണ് അമ്പതോളം പേരെ സംഘടിപ്പിച്ച് സെയ്ദാബാദിലെ ഈദ്ഗാഹ് മൈതാനത്ത് മയ്യത്ത് നമസ്കാരം നടത്തിയത്.
മുതിര്‍ന്നവരും കുട്ടികളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നമസ്കാരത്തിന് മുന്‍പു നടന്ന പ്രസംഗത്തില്‍ തീവ്രവാദികളെ രക്തസാക്ഷികള്‍ എന്നാണ് നസറുദ്ദീന്‍ വിശേഷിപ്പിച്ചത്. പ്രവാചകനെ അവഹേളിച്ചവരോട് പകരം വീട്ടിയവര്‍ക്ക് സ്വര്‍ഗം ലഭിക്കട്ടെയെന്നും അവരുടെ കുടുംബാംഗങ്ങളെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കട്ടെയെന്നും നസിറുദ്ദീന്‍ പറഞ്ഞു.

പ്രവാചന അവഹേളിച്ചവരോട് പ്രതികാരം ചെയ്ത രക്തസാക്ഷികള്ക്കുവേണ്ടിയെന്ന് സ്ഥലത്ത് ഉറുദു ഭാഷയില്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. സ്ഥലത്ത് മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. സംഭവത്തിന്റെ വീഡിയോ വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോട്ട പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നസറുദ്ദീന്‍ നേരത്തെ ഗുജറാത്ത് ജയിലില്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. പിന്നീട് കുറ്റം തെളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിട്ടു. ഇയാളുടെ രണ്ടുമക്കള്‍ക്കും നിരോധിത സംഘടനയായ സിമിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലും കര്‍ണാടകയിലുമായി ജയിലില്‍ കഴിയുകയാണ്. വഹ്ദത്തുല്‍ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് മൗലാന നസറുദ്ദീന്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications