കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ലി എബ്ദോ ആക്രമിച്ചവര്‍ക്കായി ഹൈദരാബാദില്‍ മയ്യത്ത് നമസ്‌കാരം

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് പാരീസിലെ ഷാര്‍ലി എബ്ദോ മാഗസിന്റെ ഓഫീസ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കുവേണ്ടി ഹൈദരാബാദില്‍ മയ്യത്ത് നമസ്‌കാരം. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ മൗലാന നസറുദ്ദീന്‍ ആണ് അമ്പതോളം പേരെ സംഘടിപ്പിച്ച് സെയ്ദാബാദിലെ ഈദ്ഗാഹ് മൈതാനത്ത് മയ്യത്ത് നമസ്‌കാരം നടത്തിയത്.

മുതിര്‍ന്നവരും കുട്ടികളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നമസ്‌കാരത്തിന് മുന്‍പു നടന്ന പ്രസംഗത്തില്‍ തീവ്രവാദികളെ രക്തസാക്ഷികള്‍ എന്നാണ് നസറുദ്ദീന്‍ വിശേഷിപ്പിച്ചത്. പ്രവാചകനെ അവഹേളിച്ചവരോട് പകരം വീട്ടിയവര്‍ക്ക് സ്വര്‍ഗം ലഭിക്കട്ടെയെന്നും അവരുടെ കുടുംബാംഗങ്ങളെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കട്ടെയെന്നും നസിറുദ്ദീന്‍ പറഞ്ഞു.

paris-shooting

പ്രവാചന അവഹേളിച്ചവരോട് പ്രതികാരം ചെയ്ത രക്തസാക്ഷികള്‍ക്കുവേണ്ടിയെന്ന് സ്ഥലത്ത് ഉറുദു ഭാഷയില്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. സ്ഥലത്ത് മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. സംഭവത്തിന്റെ വീഡിയോ വിവിധ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോട്ട പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നസറുദ്ദീന്‍ നേരത്തെ ഗുജറാത്ത് ജയിലില്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. പിന്നീട് കുറ്റം തെളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിട്ടു. ഇയാളുടെ രണ്ടുമക്കള്‍ക്കും നിരോധിത സംഘടനയായ സിമിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലും കര്‍ണാടകയിലുമായി ജയിലില്‍ കഴിയുകയാണ്. വഹ്ദത്തുല്‍ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് മൗലാന നസറുദ്ദീന്‍.

English summary
Charlie Hebdo attack; hyderabad Muslim cleric leads special prayer to praise killers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X