കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്‌ലാനെ പരിഹസിച്ച് വീണ്ടും കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം, ഷാര്‍ലി ഹെബ്ദോ അടച്ചു പൂട്ടേണ്ടി വരുമോ?

  • By Siniya
Google Oneindia Malayalam News

പാരീസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നു യുറോപ്പിലേക്ക് പാലായനം ചെയ്യുന്നതിനിടെ കടലില്‍ മുങ്ങിമരിച്ച സിറിയന്‍ അഭയാര്‍ഥി അയ് ലന്‍ കുര്‍ദിയെ ആരു മറന്നിട്ടുണ്ടാവില്ല.

ആ ദാരുണ നിമിഷത്തെ എല്ലാവരുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. എന്നാല്‍ അയ് ലാനെ പരിഹസിക്കുന്ന തരത്തില്‍ ഷാര്‍ലി ഹെബ്ദോ മാസികയില്ർ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്.

കാര്‍ട്ടുണ്‍ വന്നത്

കാര്‍ട്ടുണ്‍ വന്നത്

അഭയാര്‍ഥിയായിരുന്ന അയ് ലന്‍ യുറോപ്പിലേക്ക് പാലായനം ചെയ്യപ്പെടെയാണ് കടലില്‍ മുങ്ങിമരിച്ചത്. ഈ രംഗം ഒട്ടുമിക്ക ആളുകളുടെ കണ്ണുനിറയിച്ചതുമാണ്. എന്നാല്‍ ഐലാന്‍ കുര്‍ദിയെ പരിഹസിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്. ഫ്രഞ്ച് മാസികയായ ഷാര്‍ലി ഹെബ്ദോയുടേതാണ് കാര്‍ട്ടൂണ്‍.

പരിഹാസ കാര്‍ട്ടൂണ്‍

പുതുവത്സര ദിനത്തില്‍ ജര്‍മനിയിലെ അഭയാര്‍ഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ ചുവടുപിടിച്ചുള്ളതാണ് കാര്‍ട്ടൂണ്‍. ഐലാന്‍ മരിച്ചി രുന്നില്ലെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന ഒരു അഭയാര്‍ഥിയായി ഈ കുട്ടിയുട്ടിയും മാറയേനെ എന്ന ആശയമാണ് ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണില്‍.

അയ് ലാന്റെ മരണം

അയ് ലാന്റെ മരണം

കുടുംബത്തോടപ്പം യുറോപ്പിലേക്ക് പോകുന്നതിനിടെ ബോട്ടില്‍ നിന്ന് കടലിലേക്ക് വീണാണ് അയ്ലാന്‍ മരിച്ചത്. കടല്‍ത്തീരത്ത് അയ് ലാന്‍ മരിച്ചു കിടക്കുന്ന രംഗമാണ് അഭയാര്‍ഥി പ്രശ്‌നം തന്നെ ലോക ശ്രദ്ധ നേടിയതും.

അഭയാര്‍ഥി എന്ന തലക്കെട്ട്

അഭയാര്‍ഥി എന്ന തലക്കെട്ട്

അഭയാര്‍ഥി എന്ന തലക്കെട്ടോടുകൂടിയാണ് കാര്‍ട്ടൂണ്‍ നല്‍കിയിരിക്കുന്നത്. വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധം ഉയര്‍ന്നു വന്നത്.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

കാര്‍ട്ടൂണ്‍ നല്‍കിയതിനെതിരെ സമൂഹമാധ്യങ്ങളിലും മറ്റും ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

നേരത്തെയും പരിഹാസ കാര്‍ട്ടൂണ്‍

നേരത്തെയും പരിഹാസ കാര്‍ട്ടൂണ്‍

അയ്‌ലാന്‍ കുര്‍ദിയെ പരിഹസിച്ചുക്കൊണ്ട് ഈ മാഗസീന്‍ ആദ്യമായല്ല കാര്‍ട്ടൂണ്‍ നല്‍കുന്നത്. ഇതിന് മുമ്പും പരിഹസിച്ചുകൊ്ണ്ട് കാര്‍ട്ടൂണ്‍ നല്‍കിയിട്ടുണ്ട്.

ഷാര്‍ളി ബെഹ്‌ദോയുടെ പരിഹാസത്തിന് കുറവില്ല

ഷാര്‍ളി ബെഹ്‌ദോയുടെ പരിഹാസത്തിന് കുറവില്ല

അയ്‌ലന്‍ കുര്‍ദിയുടെ മരണത്തെപ്പോലും ആക്ഷേപിയ്ക്കുന്ന രണ്ട് കാര്‍ട്ടൂണുകളാണ് ഷാര്‍ളി ഹെബ്ദോ അന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്ർ വീണ്ടും പരിഹാസവുമായി എത്തിയിരിക്കുകയാണ്.

ആക്രമണം നടത്തിയത്

ആക്രമണം നടത്തിയത്

നേരത്തെ പ്രവാചകന്‍ മുഹമ്മദിനെതിരെ കാര്‍ട്ടൂണ്‍ നല്‍കിയതിനെതിരെ ഇവരുടെ ഓഫീസിന് നേരെ ഭീകരാക്രമണം നടത്തിയിരുന്നു. ഈ മാസികയിലെ 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

English summary
Charlie Hebdo cartoon depicting dead Syrian toddler as a sex offender ignites anger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X