കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ളി ഹെബ്ദോ മുസ്ലിങ്ങളുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു!!! മാസിക ആക്രമണത്തെ ക്ഷണിച്ചുവരുത്തുമോ

  • By Sandra
Google Oneindia Malayalam News

പാരീസ്: പ്രമുഖ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോയ്‌ക്കെതിരെ ബോംബ് ഭീഷണി. മുസ്ലിങ്ങളെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതാണ് ഭീഷണിക്കിടയാക്കിയത്.

ബാബാ രാംദേവ് ക്രിസ്തുമത വികാരം വൃണപ്പെടുത്തി!!! പ്രതിഷേധം ഇങ്ങനെബാബാ രാംദേവ് ക്രിസ്തുമത വികാരം വൃണപ്പെടുത്തി!!! പ്രതിഷേധം ഇങ്ങനെ

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സ് ഐസിസ് പോലുള്ള ഭീകരസംഘടനകളുടെ തോക്കിന്‍ മുമ്പില്‍ നില്‍ക്കെയാണ് പ്രകോപനപരമായ കാര്‍ട്ടൂണുമായി ഹെബ്ദോയുടെ രംഗപ്രവേശം

 ഭീകരാക്രമണം

ഭീകരാക്രമണം

വിവാദ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോ മാസിക പ്രസിദ്ധിയാര്‍ജ്ജിക്കുന്നത് 2015 ജനുവരിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ്.

 ബുര്‍ഖിനിക്ക് വിലക്ക്

ബുര്‍ഖിനിക്ക് വിലക്ക്

കെയ്ന്‍സിലെ ബീച്ചുകളില്‍ ബുര്‍ഖിനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രസിദ്ധീകരിച്ച മാസികയുടെ കവര്‍ പേജാണ് വിവാദമായത്. കെയ്ന്‍സ് മേയര്‍ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ആക്രമണ ഭീഷണി ക്ഷണിച്ചു വരുത്തുകയായിരുന്നു.

നഗ്നചിത്രങ്ങള്‍

നഗ്നചിത്രങ്ങള്‍

താടി നീട്ടി വളര്‍ത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്നരായി 'ഇസ്ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്ലാമിനെ പരിഷ്‌കരിക്കുക, ഇസ്ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക'ന്ന സന്ദേശവുമായി
ബീച്ചില്‍ ഓടി നടക്കുന്നതാണ് കാര്‍ട്ടൂണ്‍.

 ആക്രമിക്കുമെന്ന് ഭീഷണി

ആക്രമിക്കുമെന്ന് ഭീഷണി

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രശ്‌നത്തില്‍ മാസികയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. മാസികയ്‌ക്കെതിരെ ആക്രമണമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് മാസികയിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

 ഭീഷണി പലതവണ

ഭീഷണി പലതവണ

2015 ജനുവരിയിലെ ഭീകരാക്രമണത്തിന് ശേഷം മാസികയ്‌ക്കെതിരെ പലതവണ ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.

പ്രവാചകനെതിരെ

പ്രവാചകനെതിരെ


പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയ്‌ക്കെതിരെ ആക്രമണമുണ്ടായത്.പ്രവാചകനെ അധിക്ഷേപിച്ചതിന്
പ്രചാകനെതിരെ

 അന്വേഷണത്തിനിടെ

അന്വേഷണത്തിനിടെ

ജൂലൈ, ആഗസ്ത് മാസത്തില്‍ പ്രസിദ്ധീകരിച്ച യഹൂദ വിരുദ്ധ കാര്‍ട്ടൂണുകളെത്തുടര്‍ന്ന് 60ഓളം ഭീഷണികളാണ് മാസികക്കെതിരെ വന്നതെന്ന് പ്രാഛമിക അന്വേഷണത്തില്‍ വ്യക്തമായി. മാസികയുടെ ഓഫീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ലോകം ഒപ്പം നിന്നു

ലോകം ഒപ്പം നിന്നു

പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട ചാര്‍ളി ഹെബ്ദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകം മുഴുവന്‍ കൂടെ നില്‍ക്കുകയായിരുന്നു

സിറിയന്‍ അഭയാര്‍ത്ഥി ദുരന്തം

സിറിയന്‍ അഭയാര്‍ത്ഥി ദുരന്തം

യൂറോപ്പിലേക്കുള്ള യാത്രക്കിടെ ബോട്ട് മുങ്ങി മരിച്ച ഐലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലനെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വലിയൊരു ജനത ഹെബ്ദോയ്‌ക്കെതിരെ നിലകൊള്ളുന്നതിനിടയാക്കി.

 ഗ്രീസിലെ തീരത്ത്

ഗ്രീസിലെ തീരത്ത്

ഗ്രീസിലെ ബീച്ചില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ വനിതാ ഫോട്ടോ ഗ്രാഫറായ നിലൂഫര്‍ ഡെര്‍മി പകര്‍ത്തിയ ഫോട്ടോ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണ്‍ സിറിയന്‍ ജനതയെ അധിക്ഷേപിക്കുന്ന ക്യാപ്ഷനോടെയായിരുന്നു മാസിക പ്രസിദ്ധീകരിച്ചത്.

English summary
Charlie Hebdo got bomb threats after mocking burkini ban. Canes impose ban on Burkini in French beaches, the cartoon criticise the decision and also moking musilm community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X