Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ളി എബ്ദോ: അക്രമികളെ പോലിസ് വെടിവെച്ചുകൊന്നു

പാരീസ്: ഫ്രാന്‍സിലെ വാരിക ഓഫിസില്‍ ആക്രമണം നടത്തിയവരെന്നു സംശയിക്കുന്ന രണ്ടു പേരെ പോലിസ് വെടിവെച്ചുകൊന്നു. ഷെരീഫ് ക്വാച്ചി(32), സെയ്ദ് ക്വാച്ചി(34) എന്നീ സഹോദരന്മാരാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോയുടെ ഓഫിസിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Charlie Hebdo Suspects

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി പോലിസ് നടത്തിയ തിരച്ചിലിനൊടുവില്‍ അക്രമികള്‍ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഡമ്മാര്‍ട്ടിന്‍ എന്‍ഗോയലിലുള്ള ഒരു ഗോഡൗണില്‍ ഒളിച്ചിരുന്ന രണ്ടു പേരും ചേര്‍ന്ന് അഞ്ചു പേരെ ബന്ദികളാക്കിയിരുന്നു. തീവ്രവാദ വിരുദ്ധ സേനയും പോലിസും സംയുക്തമായ നടത്തിയ ആക്രമണത്തിനിടയില്‍ ബന്ദികളായ പിടിച്ചവരില്‍ രണ്ടു പേരും കൊല്ലപ്പെട്ടിട്ടിട്ടുണ്ട്.

Charlie Hebdo-Super Market

ഇതിനിടയില്‍ പാരീസിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം പോലിസ് പുറത്തുവിട്ടു. ആയുധധാരികളായ ഇവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ തടങ്കലിലുള്ള നാലു പേര്‍ കൊല്ലപ്പെട്ടതായി ചില വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുപിതരായ ചിലര്‍ മുസ്ലീം ആരാധാനാലയങ്ങള്‍ക്കു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+