ഷാര്‍ളി ഹെബ്ദോ ശരിയ്ക്കും ഇസ്ലാം വിരുദ്ധമോ... ഇത് പ്രതീക്ഷിച്ചില്ല
പാരിസ്: പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ആയിരുന്നു ഫ്രാന്‍സില്‍ നിന്നുള്ള ആക്ഷേപഹാസ്യ മാസിക ആയ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് ആക്രമിയ്ക്കപ്പെട്ടത്. എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
ഈ സംഭവത്തില്‍ ലോകം മുഴുവന്‍ ഷാര്‍ളി ഹെബ്ദോയ്ക്കൊപ്പം നിന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവില്‍ ഇറങ്ങി. ഷാര്‍ളി ഹെബ്ദോ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെടുന്ന മാസികയായി മാറി.
എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അപ്പുറം ജീവിയ്ക്കാനുള്ള അവകാശം. തുര്‍ക്കി തീരത്തടിഞ്ഞ അയ്ലന്‍ കുര്‍ദി എന്ന ആ മൂന്ന് വയസ്സുകാരന്റെ ചിത്രത്തെ പരിഹസിയ്ക്കുന്ന ഷാര്‍ളി ഹെബ്ദോയെ നമുക്ക് പരിചയമില്ല. അവര്‍ ശരിയ്ക്കും ഇസ്ലാം വിരുദ്ധര്‍ തന്നെയോ...? അയ്ലന്‍ കുര്‍ദിയെ വച്ച് അവര്‍ വരച്ച കാര്‍ട്ടൂണ്‍... അത് സഹിയ്ക്കാവുന്നതിലും അപ്പുറമാണ്

ഷാര്‍ളി ഹെബ്ദോ
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഷാര്‍ളി ഹെബ്ദോയിലെ 12 പേര് വെടിയേറ്റ് മരിച്ചപ്പോള്‍ ലോകം മുഴുവന്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അയ്ലന്‍ കുര്‍ദി
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബത്തിലെ അംഗമായിരുന്നു മൂന്ന് വയസ്സുകാരനായ അയ്ലന്‍ കുര്‍ദി. തുര്‍ക്കി തീരത്ത് അയ്ലന്റെ മൃതദേഹം അടിഞ്ഞ ചിത്രം ലോകത്തെ ഏറെ കരയിപ്പിച്ചു.

ഷാര്‍ളി ബെഹ്ദോ ചെയ്തത്
അയ്ലന്‍ കുര്‍ദിയുടെ മരണത്തെപ്പോലും ആക്ഷേപിയ്ക്കുന്ന രണ്ട് കാര്‍ട്ടൂണുകളാണ് ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചത്

മക് ഡോണാള്ഡുമായി
ഒരു മക്ഡൊണാള്‍ഡ് പരസ്യവും അയ്ലന്റെ മൃതദേഹത്തിന്റെ രേഖാചിത്രവും ആണ് ആദ്യ കാര്‍ട്ടൂണില്‍ ഉള്ളത്. ഒന്നിന്റെ വിലയ്ക്ക് രണ്ട് കുട്ടികള്‍ എന്നാണ് പരസ്യവാചകം.

മുങ്ങുന്ന കുട്ടി
യേശുക്രിസ്തു കടലിലൂടെ നടക്കുന്നു, ഒരു കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നു. വിവരണം ഇങ്ങനെയാണ്- ക്രിസ്ത്യാനികള്‍ വെള്ളത്തിന് മുകളിലൂടെ നടക്കുന്നു, മുസ്ലീം കുട്ടികള്‍ മുങ്ങിത്താഴുന്നു.

യൂറോപ്പ് ക്രിസ്ത്യാനികള്‍ക്ക്
യൂറോപ്പ് എന്നാല്‍ ക്രിസ്ത്യാനികള്ക്കുള്ളതാണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. എത്രമാത്രം അപഹാസ്യമാണ് ഷാര്‍ളി ഹെബ്ദോ എന്ന് ഓര്‍ത്തുനോക്കൂ.

തമാശയോ
ഇതൊരു കാര്‍ട്ടൂണ്‍ അല്ലേ എന്ന് പറഞ്ഞ് തടിതപ്പാന്‍ ഷാര്‍ളി ഹെബ്ദോയ്ക്ക് കഴിയുമോ... ഒരിക്കലും ഇല്ല
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications