കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോ ശരിയ്ക്കും ഇസ്ലാം വിരുദ്ധമോ... ഇത് പ്രതീക്ഷിച്ചില്ല

Google Oneindia Malayalam News

പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ആയിരുന്നു ഫ്രാന്‍സില്‍ നിന്നുള്ള ആക്ഷേപഹാസ്യ മാസിക ആയ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് ആക്രമിയ്ക്കപ്പെട്ടത്. എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഈ സംഭവത്തില്‍ ലോകം മുഴുവന്‍ ഷാര്‍ളി ഹെബ്ദോയ്‌ക്കൊപ്പം നിന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവില്‍ ഇറങ്ങി. ഷാര്‍ളി ഹെബ്ദോ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെടുന്ന മാസികയായി മാറി.

എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അപ്പുറം ജീവിയ്ക്കാനുള്ള അവകാശം. തുര്‍ക്കി തീരത്തടിഞ്ഞ അയ്‌ലന്‍ കുര്‍ദി എന്ന ആ മൂന്ന് വയസ്സുകാരന്റെ ചിത്രത്തെ പരിഹസിയ്ക്കുന്ന ഷാര്‍ളി ഹെബ്ദോയെ നമുക്ക് പരിചയമില്ല. അവര്‍ ശരിയ്ക്കും ഇസ്ലാം വിരുദ്ധര്‍ തന്നെയോ...? അയ്‌ലന്‍ കുര്‍ദിയെ വച്ച് അവര്‍ വരച്ച കാര്‍ട്ടൂണ്‍... അത് സഹിയ്ക്കാവുന്നതിലും അപ്പുറമാണ്

ഷാര്‍ളി ഹെബ്ദോ

ഷാര്‍ളി ഹെബ്ദോ

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഷാര്‍ളി ഹെബ്ദോയിലെ 12 പേര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ലോകം മുഴുവന്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അയ്‌ലന്‍ കുര്‍ദി

അയ്‌ലന്‍ കുര്‍ദി

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബത്തിലെ അംഗമായിരുന്നു മൂന്ന് വയസ്സുകാരനായ അയ്‌ലന്‍ കുര്‍ദി. തുര്‍ക്കി തീരത്ത് അയ്‌ലന്റെ മൃതദേഹം അടിഞ്ഞ ചിത്രം ലോകത്തെ ഏറെ കരയിപ്പിച്ചു.

ഷാര്‍ളി ബെഹ്‌ദോ ചെയ്തത്

ഷാര്‍ളി ബെഹ്‌ദോ ചെയ്തത്

അയ്‌ലന്‍ കുര്‍ദിയുടെ മരണത്തെപ്പോലും ആക്ഷേപിയ്ക്കുന്ന രണ്ട് കാര്‍ട്ടൂണുകളാണ് ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചത്

മക് ഡോണാള്‍ഡുമായി

മക് ഡോണാള്‍ഡുമായി

ഒരു മക്‌ഡൊണാള്‍ഡ് പരസ്യവും അയ്‌ലന്റെ മൃതദേഹത്തിന്റെ രേഖാചിത്രവും ആണ് ആദ്യ കാര്‍ട്ടൂണില്‍ ഉള്ളത്. ഒന്നിന്റെ വിലയ്ക്ക് രണ്ട് കുട്ടികള്‍ എന്നാണ് പരസ്യവാചകം.

മുങ്ങുന്ന കുട്ടി

മുങ്ങുന്ന കുട്ടി

യേശുക്രിസ്തു കടലിലൂടെ നടക്കുന്നു, ഒരു കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നു. വിവരണം ഇങ്ങനെയാണ്- ക്രിസ്ത്യാനികള്‍ വെള്ളത്തിന് മുകളിലൂടെ നടക്കുന്നു, മുസ്ലീം കുട്ടികള്‍ മുങ്ങിത്താഴുന്നു.

യൂറോപ്പ് ക്രിസ്ത്യാനികള്‍ക്ക്

യൂറോപ്പ് ക്രിസ്ത്യാനികള്‍ക്ക്

യൂറോപ്പ് എന്നാല്‍ ക്രിസ്ത്യാനികള്‍ക്കുള്ളതാണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. എത്രമാത്രം അപഹാസ്യമാണ് ഷാര്‍ളി ഹെബ്ദോ എന്ന് ഓര്‍ത്തുനോക്കൂ.

തമാശയോ

തമാശയോ

ഇതൊരു കാര്‍ട്ടൂണ്‍ അല്ലേ എന്ന് പറഞ്ഞ് തടിതപ്പാന്‍ ഷാര്‍ളി ഹെബ്ദോയ്ക്ക് കഴിയുമോ... ഒരിക്കലും ഇല്ല

English summary
Charlie Hebdo mocked the death of the Syrian kid migrant Aylan Kurdi, the news of which had left the world shaken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X