കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോ വീണ്ടും; ഇത്തവണ മാര്‍പ്പാപ്പയുടെ കാര്‍ട്ടൂണ്‍... പരാതി തീരുമോ?

  • By Soorya Chandran
Google Oneindia Malayalam News

പാരീസ്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നേരിട്ട ഷാര്‍ളി ഹെബ്ദോ വാരിക വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. ജനുവരി ഏഴിന് ഷാര്‍ളി ബെബദോയുടെ ഓഫീസിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ എഡിറ്റര്‍ അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം നടന്നത്. മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ ആ ആക്ഷേപത്തിന് കൂടി മറുപടി നല്‍കുകയാണ് ഷാര്‍ളി ഹെബ്ദോ.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് വാരികയെ വിമര്‍ശിച്ചവരില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നിലുണ്ടായിരുന്നു. ഇത്തവണത്തെ മുഖചിത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കാര്‍ട്ടൂണ്‍ ആയി.

അതിജീവനത്തിന്റെ പതിപ്പ്

അതിജീവനത്തിന്റെ പതിപ്പ്

ആക്രമണം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ ഷാര്‍ളി ഹെബ്ദോ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. അതിജീവനത്തിന്റെ പതിപ്പ് എന്നായിരുന്നു പേര്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ തന്നെയായിരുന്നു മുഖചിത്രം.

ഇത്തവണ പോപ്പ്

ഇത്തവണ പോപ്പ്

പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തവണ അദ്ദേഹത്തേയും വാരിക വെറുതേ വിട്ടില്ല. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും കാര്‍ട്ടൂണ്‍ ആയി.

ഞങ്ങള്‍ വീണ്ടും

ഞങ്ങള്‍ വീണ്ടും

ഞങ്ങള്‍ വീണ്ടും എത്തുന്നു എന്നാണ് മുഖചിത്രത്തില്‍ പറയുന്നത്. ഷാര്‍ളി ഹെബ്ദോക്കെതിരെ പോപ്പും കൂട്ടരും ആക്രോശിച്ച് വരുമ്പോള്‍ ഒരു നായ നാരികയും കടിച്ച് പിടിച്ച് മുന്നോട്ടോടുകയാണ്.

ഇത്തവണ 25 ലക്ഷം

ഇത്തവണ 25 ലക്ഷം

ഇത്തവണ 25 ലക്ഷം കോപ്പികളാണ് അച്ചടിച്ചിട്ടുള്ളത്. അതിജീവനത്തിന്റെ പതിപ്പ് 80 ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

ആ അഞ്ച് പേര്‍

ആ അഞ്ച് പേര്‍

ഭീകരാക്രമണത്തില്‍ ഷാര്‍ളി ഹെബ്ദോയുടെ എഡിറ്റര്‍ ഉള്‍പ്പെടെ നാല് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ലോകം കൈകോര്‍ത്തു

ലോകം കൈകോര്‍ത്തു

ഷാര്‍ളി ഹെബ്ദോയുടെ നേര്‍ക്ക് നടന്ന ആക്രമണത്തില്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തു. സേവ് ഷാര്‍ളി എന്ന പോസ്റ്ററുകളുമായി ജനങ്ങള്‍ നിരത്തിലിറങ്ങി. ലോകം നല്‍കിയ പിന്തുണക്ക് തങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ പകരം നല്‍കുമെന്നാണ് ഷാര്‍ളി ഹെബ്ദോ പറയുന്നത്.

English summary
Charlie Hebdo mocks pope, jihadists, conservatives in new issue: ‘We’re back!’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X