കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോ വീണ്ടും വരുന്നു... പ്രവാചന്റെ കാര്‍ട്ടൂണുമായി

  • By Soorya Chandran
Google Oneindia Malayalam News

പാരിസ്: 'കൊല്ലാം... പക്ഷേ തോല്‍പിക്കാനാവില്ല' വിപ്ലവപ്പാര്‍ട്ടിക്കാര്‍ എപ്പോഴും പറയുന്ന മുദ്രാവാക്യം ആണ്. എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നെങ്കിലും ഷാര്‍ളി ഹെബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ആ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുകയാണ്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് പാരിസിലെ ഷാര്‍ളി ഹെബ്ദോ ഓഫീസില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം പുറത്തിറക്കുന്ന ആദ്യ പതിപ്പില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ തന്നെ ആണ് കവര്‍ ചിത്രം.

Charlie Hebdo

'അതിജീവിച്ചവരുടെ പതിപ്പ്' എന്ന പേരിലാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. വെളുത്ത തലേക്കെട്ട് കെട്ടി കരയുന്ന പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആണ് മുഖ ചിത്രം. എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെയാണിത്.

ജനുവരി 14 നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. സാധാരണ ഗതിയില്‍ അറുപതിനായിരം കോപ്പികള്‍ മാത്രമാണ് അച്ചടിക്കാറുള്ളത്. എന്നാല്‍ ഇത്തവണ നിരവധി ലോക ഭാഷകളിലായി 30 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നതെന്ന് വാരികയുടെ അഭിഭാഷകന്‍ അറിയിച്ചത്.

ജനുവരി ഏഴിന് ഷാര്‍ളി ഹെബ്ദോ ഓഫീസില്‍ നടന്ന വെടിവപ്പില്‍ എഡിറ്റര്‍ ഉള്‍പ്പെടെ എട്ട് മാധ്യമ പ്രവര്‍ത്തകരും നാല് ജീവനക്കാരും ആണ് കൊല്ലപ്പെട്ടത്. പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് അന്ന് ഓഫീസില്‍ ഉണ്ടായിരുന്നില്ല. പുതിയ പതിപ്പിന്റെ മുഖ ചിത്രം വരക്കുന്നതും ഇദ്ദേഹം തന്നെ ആണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഷാര്‍ളി ഹെബ്ദോയുടെ സുരക്ഷ ക്രമീകരണങ്ങള്‍ ഫ്രാന്‍സ് വര്‍ദ്ധിപ്പിച്ചു. പതിനായിരം സൈനികരെ സുരക്ഷക്കായി നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

English summary
Charlie Hebdo puts Prophet Muhammad on first cover after attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X