Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാറ്റ്ജിപിടി പണി തുടങ്ങി, ആളുകളുടെ പണി പോയി തുടങ്ങി'; കത്ത് മുതല്‍ വാർത്തകള്‍ വരെ തയ്യാറാക്കും

മൊത്തത്തിൽ, മിക്ക ബിസിനസ്സ് ഉടമകളും ചാറ്റ്ജിപിടി യുടെ പ്രവർത്തനത്തിൽ സംതൃപ്തരാണ്.

chatgpt

മനുഷ്യ സമൂഹത്തെ ഇന്നത്തെ രീതിയില്‍ വികസിപ്പിക്കുന്നതില്‍ സാങ്കേതിക വിദ്യകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ടയർ മുതല്‍ ബഹിരാകാശത്തേക്ക് ടൂറിസത്തിനായി പോയി വരുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്ന മനുഷ്യന്റെ കണ്ട് പിടുത്തങ്ങള്‍. അത്തരത്തില്‍ അടുത്തിടെ സജീവമായ ഒരു കണ്ടു പിടുത്തമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യന് പകരം മനുഷ്യന്‍ സെറ്റ് ചെയ്ത വെച്ച് കാര്യങ്ങള്‍ക്ക് അനുസരിച്ച് ഒരു മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ യന്ത്രങ്ങള്‍ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചെയ്യാന്‍ സാധിക്കും.

ഈ സങ്കേതിക വിദ്യയുടെ സഹായത്തോടെ അടുത്തിടെ സജീവമായ മറ്റൊരു കണ്ടുപിടിത്തമാണ് ചാറ്റ്ജിപിടി(ChatGPT). സൗജന്യമായി പരീക്ഷിക്കാവുന്ന ഈ സേവനം ഏറെ ഉപയോഗപ്രദമാണെങ്കിലും ഒരുകൂട്ടം മനുഷ്യരുടെ ജോലി കളയുന്നതിന് ചാറ്റ്ജിപിടി ഇടയാക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക.

മനുഷ്യരെ മാറ്റി ചാറ്റ്ജിപിടി ജോലിക്കായി

മനുഷ്യരെ മാറ്റി ചാറ്റ്ജിപിടി ജോലിക്കായി

എഐ ബോട്ട് ഉപയോഗിക്കുന്ന പകുതിയോളം യുഎസ് കമ്പനികളിൽ മനുഷ്യരെ മാറ്റി ചാറ്റ്ജിപിടി ജോലിക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 66 ശതമാനം കോഡ് എഴുതുന്നതിനും 58 ശതമാനം കോപ്പിറൈറ്റിംഗിനും ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും, 57 ശതമാനം ഉപഭോക്തൃ പിന്തുണയ്ക്കും 52 ശതമാനം സംഗ്രഹങ്ങളും മറ്റ് രേഖകളും എഴുതാനുമാണ് ചാറ്റ്ജിപിടിയെ ഉപയോഗപ്പെടുത്തുന്നത്.

പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക്” എഐ ചാറ്റ്ബോട്ടിനെ

ഇതോടെയാണ് ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്നവർക്കിടയില്‍ ആശങ്ക ശക്തമായത്. എന്നാല്‍ ചാറ്റ്ജിപിടിയുടെ സ്രഷ്ടാവും ഓപ്പൺഎഐയുടെ സിഇഒയുമായ സാം ആൾട്ട്മാൻ മുന്നറിയിപ്പ് നല്‍കുന്നത്, "പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക്" എഐ ചാറ്റ്ബോട്ടിനെ ആശ്രയിക്കേണ്ടതില്ലെന്നാണ്. നിലവിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന യുഎസ് കമ്പനികളിൽ പകുതിയോളം പേരും തൊഴിലാളികളെ മാറ്റി ചാറ്റ്ജിപിടിയുടെ സഹായം തേടി തുടങ്ങിയെന്ന സർവ്വെ റിപ്പോർട്ട് വന്നതോടെയാണ് സാം ആൾട്ട്മാൻ ഇത്തരമൊരു മുന്നറിയിപ്പുമായി വന്നത്.

സർവേയിൽ പങ്കെടുത്ത പകുതിയോളം കമ്പനികളും

സർവേയിൽ പങ്കെടുത്ത പകുതിയോളം കമ്പനികളും

ഈ മാസമാദ്യം, ജോബ് അഡ്വൈസ് പ്ലാറ്റ്‌ഫോമായ Resumebuilder.com ആണ് ചാറ്റ്ജിപിടിഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ പദ്ധതിയിടുന്നതോ ആയ യുഎസിലെ 1,000 ബിസിനസ്സ് കമ്പനികളില്‍ സർവ്വേ നടത്തിയത്. സർവേയിൽ പങ്കെടുത്ത പകുതിയോളം കമ്പനികളും ഇതിനകം ചാറ്റ്ബോട്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്ത യുഎസ് കമ്പനികളില്‍ 50 ശതമാനം പേരും ചാറ്റ്ജിപിടി ഇതിനകം തന്നെ ഉപയോഗിച്ച് തുടങ്ങിയെന്നുമാണ് വ്യക്തമാക്കുന്നത്. അത്രയും തന്നെ ശതമാനം തൊഴിലാളികളുടെ ജോലിയും നഷ്ടമായി.

മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

ചാറ്റ്ജിപിടി ഉപയോഗത്തെക്കുറിച്ച് വളരെയധികം

"ചാറ്റ്ജിപിടി ഉപയോഗത്തെക്കുറിച്ച് വളരെയധികം ആവേശമുണ്ട്," Resumebuilder.com ന്റെ ചീഫ് കരിയർ അഡ്വൈസർ സ്റ്റേസി ഹാലർ ഒരു പ്രസ്താവനയിൽ പറയുന്നു. "ഈ പുതിയ സാങ്കേതികവിദ്യ ജോലിസ്ഥലത്ത് വർധിച്ചുവരുന്നതിനാൽ, തൊഴിലാളികൾ അവരുടെ നിലവിലെ ജോലി സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ChatGPT ഉപയോഗിച്ച് തൊഴിലുടമകൾ പല തൊഴിലുകളും കൂടുതലും കാര്യക്ഷമമാക്കാൻ നോക്കുന്നതായി ഈ സർവേയില്‍ കണ്ടെത്തിയെന്നും സ്റ്റേസി ഹാലർ പറയുന്നു.

മിക്ക ബിസിനസ്സ് ഉടമകളും ചാറ്റ്ജിപിടി

"മൊത്തത്തിൽ, മിക്ക ബിസിനസ്സ് ഉടമകളും ചാറ്റ്ജിപിടി യുടെ പ്രവർത്തനത്തിൽ സംതൃപ്തരാണ്. സാങ്കേതിക വിദ്യ ചെയ്യുന്ന ജോലിയുടെ ഗുണനിലവാരം 'മികച്ചതാണ്' എന്ന് 55 ശതമാനം പേരും പറയുന്നു, 34 ശതമാനം പേർ അത് 'വളരെ നല്ലതാണെന്ന്' പറയുന്നു." വളരെ ചെറിയൊരു വിഭാഗം മാത്രമാണ് മോശം അഭിപ്രായം രേഖപ്പെടുത്തിയത്.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ

ഇന്ത്യയിൽ, ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഒരു "AI സഹപ്രവർത്തകനെ" സഹായം തേടുമെങ്കിലും ജോലികൾ പൂർണ്ണമായും ഇവരെ ഏല്‍പ്പിക്കില്ലെന്നാണ് TCS പോലുള്ള കമ്പനികൾ അറിയിച്ചത്.
ഇത്തരം ഉപകരണങ്ങൾ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും എന്നാൽ കമ്പനികളുടെ ബിസിനസ്സ് മോഡലുകൾ മാറ്റാൻ കഴിയില്ലെന്നും 6 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനത്തിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ) മിലിന്ദ് ലക്കാട് വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+