കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെ ഗുവേരയുടെ ഭാഗ്യ ലൈറ്റര്‍ ലേലത്തിന്; സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും അവസരം

Google Oneindia Malayalam News

ഹവന: ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്. തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ലൈറ്ററാണ് വില്‍പനയ്ക്ക്. താല്പര്യമുള്ള ആർക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്.

ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പന നടത്തുന്നത്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സാണ് ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ലേലം ആയതിനാല്‍ തന്നെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

che

285936 രൂപയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 24 വരെ www.paulfrasercollectibles.com എന്ന വെബ്സൈറ്റില്‍ ആണ് ലേലം നടക്കുന്നത്.ഭാഗ്യ ലൈറ്റർ സ്വന്തമാക്കിയതിനെക്കുറിച്ച് ചെ ഗുവേര തന്നെ പറഞ്ഞിട്ടുണ്ട്.

ഗ്ലോറി.. ഇത് നമ്മളെ ഗ്ലോറിയല്ലേ.. പുതിയ ലുക്കില്‍ അര്‍ച്ചന ശുശീലന്‍

വളരെ രസകരമായിട്ടാണ് ചെ ഗുവേര തന്റെ ലൈറ്റര്‍ സ്വന്തമാക്കുന്നത്. 1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ തങ്ങേണ്ടി വന്നു.

'ബാക്കിവരുന്ന ഭക്ഷണം തുപ്പിയിട്ട ശേഷം എച്ചില്‍ത്തൊട്ടിയിലിടും, അത് ഞാന്‍ കഴിച്ചിട്ടുണ്ട്..''ബാക്കിവരുന്ന ഭക്ഷണം തുപ്പിയിട്ട ശേഷം എച്ചില്‍ത്തൊട്ടിയിലിടും, അത് ഞാന്‍ കഴിച്ചിട്ടുണ്ട്..'

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

സമയം ഏറെയുണ്ടായതുകൊണ്ട് വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ചെ കയറി. ആ ഷോപ്പില്‍ പല വസ്തുക്കള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ചെ ആ ലൈറ്റര്‍ കാണുന്നത്. അവിടെ നിന്ന് വാങ്ങിയ ആ ലൈറ്റര്‍ പിന്നീട് ചെയുടെ കൂടെയുണ്ടായി. ഒട്ടുമിക്ക യാത്രകളിലും ചെ ലൈറ്റർ കൂടെ എടുത്തു. സന്തത സഹചാരിയാണ് തന്റെ ഭാഗ്യ ലൈറ്റർ എന്ന് ചെ ഗുവേര പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

English summary
Che Guevara's lucky lighter for sale, those who are interested can participate in the auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X