• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചതിയില്‍പ്പെടുത്തി ഖത്തറിലേക്കുള്ള ലഹരി കടത്ത്: ഇന്ത്യന്‍ ദമ്പതികളെ വെറുതെവിട്ട് ഖത്തര്‍ കോടതി

ദോഹ: അടുത്ത ബന്ധുവിന്റെ ചതിയില്‍ പെട്ട് ഖത്തറിലേക്ക് ലഹരിവസ്തു കൊണ്ടുവരികയും പിന്നീട് ഖത്തര്‍ കസ്റ്റംസിന്റെ പിടിച്ചതിനെ തുടര്‍ന്ന് ജയിലില്‍ അടയ്ക്കുകയും ചെയ്ത മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെ വിടാന്‍ ഖത്തര്‍ കോടതി ഉത്തരവിട്ടു. ലഹരി മരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇവരെ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിനാലാണ് ഖത്തര്‍ ഇപ്പോള്‍ വെറുതെവിട്ടത്. 2019 ജൂലായിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

നേരത്തെ കേസ് പുനരവലോകനം ചെയ്യാന്‍ ഖത്തര്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. അതേസമയം, തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ക്ക് നാട്ടില്‍ മടങ്ങിപ്പോകാമെന്ന് ഇവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ ഖത്തറിലെ മലയാളി അഭിഭാഷകന്‍ അഡ്വ നിസ്സാര്‍ കൊച്ചേരി പറഞ്ഞു. മീഡിയവണിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2019ല്‍ ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ ദമ്പതികളുടെ ലഗേജില്‍ 4.1 കിലോ ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ മുഹമ്മദ് ഷഫീഖ് (30), ഭാര്യ ഒനിഷ ഖുറേഷി എന്നിവര്‍ അറസ്റ്റിലാവുകയായിരുന്നു. ഖത്തറില്‍ എത്തുന്നതിന് മുമ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമ്മാനമെന്ന നിലയില്‍ ബന്ധുവാണ് ഇവര്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പാടാക്കിയത്.

സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

തുടര്‍ന്ന് ഖത്തറിലെ ഒരു സുഹൃത്തിന് നല്‍കാനെന്ന പേരില്‍ ഒരു പായ്ക്കറ്റും ബന്ധു ഏല്‍പ്പിച്ചിരുന്നു. ഈ പായ്ക്കറ്റിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പിന്നാലെയാണ് കോടതി 10 വര്‍ഷം തടവ് വിധിച്ചത്. പിന്നാലെ ദമ്പതികളെ ചതിച്ച് കുടുക്കിയതാണെന്ന പരാതിയുമായി ഇവരുടെ രക്ഷിതാക്കള്‍ നയതന്ത്ര ഓഫീസുകളെ സമീപിച്ചിരുന്നു. അന്ന് അറസ്റ്റിലാകുമ്പോള്‍ ഭാര്യ ഒനിഷ ഗര്‍ഭിണിയായിരുന്നു. ജയിലില്‍ നിന്ന് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ഞാന്‍ തന്നെ വന്നത് വൈകിപ്പോയി... നേമം സിംഗപ്പൂരായോ? ഇ ശ്രീധരന് ഇനി പറ്റുമോ എന്ന് ശശി തരൂര്‍

ലോക്‌സഭയില്‍ 12000, തദ്ദേശത്തില്‍ 2000 ലീഡ്, നേമം കൈവിടാതെ 7 സീറ്റ് പിടിക്കാന്‍ ബിജെപി!!

ഒടുവില്‍ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയായി; ആദ്യം പിന്തുണയില്ലെന്ന് പറഞ്ഞ നസീര്‍ വഴങ്ങി

തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

cmsvideo
  സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല | Oneindia Malayalam
  മൊഹമ്മദ് ഫൈസൽ പി പി
  Know all about
  മൊഹമ്മദ് ഫൈസൽ പി പി

  English summary
  Cheat drug trafficking; Qatari court has acquitted an Indian couple in a Qatari jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X