രഹസ്യ കാമുകിക്കൊപ്പം ഭര്‍ത്താവ്!! ഇരുവരെയും 'ആപ്പിലാക്കി' ഭാര്യ, ഇതിനായി ചെയ്തത്!!

  • By: Sooraj
Subscribe to Oneindia Malayalam

ലണ്ടന്‍: രഹസ്യ കാമുകിക്കൊപ്പം വിലസിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ലഭിച്ചതോടെയാണ് ഭാര്യയ്ക്ക് ഇതിനു സാധിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാമിലാണ് സംഭവം നടന്നത്.

പിടികൂടിയത് 33കാരി

33 കാരിയായ ഖദീജ ബിലാലാണ് ഭര്‍ത്താവിന്റെ രഹസ്യ കാമുകിയെ പിടികൂടിയത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ തന്നെ ഭര്‍ത്താവ് കബളിപ്പിക്കുന്നതായി അടുത്തിടെയാണ് ഖദീജയ്ക്ക് സംശയം തോന്നിയത്. ഇതോടെ അതു കണ്ടെത്താനായി അവരുടെ നീക്കം.

തുണയായത് മൊബൈല്‍ ആപ്പ്

മൊബൈല്‍ ഫോണ്‍ എവിടെയാണെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ ഐ ഫോണ്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ ഓരോ നീക്കങ്ങളും ഭാര്യ മനസ്സിലാക്കിയത്.

സംശയത്തിന് കാരണം

ഭര്‍ത്താവ് വീട്ടില്‍ വളരെ കുറച്ചു സമയം മാത്രമേ ഉണ്ടാവാറുള്ളൂവെന്ന് ഖദീജ പറയുന്നു. മാത്രമല്ല രാത്രികളിലും പലപ്പോഴും വളരെ വൈകിയാണ് വീട്ടിലെത്തിയിരുന്നത്. ആദ്യത്തെ കുഞ്ഞ് ഉണ്ടായ ശേഷമാണ് ഭര്‍ത്താവിന് ഈ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കി.

സ്വഭാവം മാറിയില്ല

രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോള്‍ ഭര്‍ത്താവ് പഴയ സ്വഭാവം ഉപേക്ഷിക്കുമെന്ന് ഖദീജ കരുതിയെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഫൈന്‍ഡ് മൈ ഐഫോണ്‍ ആപ്പിലൂടെ ഭര്‍ത്താവ് എവിടെയാണെന്ന് ഇവര്‍ കണ്ടെത്തുകയും ചെയ്തു. വീടിന് 16 കിമി അകലെ കാമുകിക്കൊപ്പമായിരുന്നു അപ്പോള്‍ അയാള്‍.

ഒരു മാസം പിന്തുടര്‍ന്നു

ഒരു ദിസം കൊണ്ടല്ല, മറിച്ച് ഒരു മാസമെടുത്താണ് ഖദീജ ഭര്‍ത്താവിന്റെ കള്ളക്കളി പിടികൂടിയത്. സഹായത്തിനായി ഒരു ഡിറ്റക്റ്റീവിന്റെ സഹായവും ഇവര്‍ തേടിയിരുന്നു.

English summary
Khadijah Bilal, from Birmingham in England, said she tracked her husband down with a secret lover using the 'Find My iPhone' app.
Please Wait while comments are loading...