കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളിയെ വഞ്ചിച്ച് ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുന്നവര്‍ കുടുങ്ങും

  • By Sruthi K M
Google Oneindia Malayalam News

പങ്കാളിയെ വഞ്ചിച്ച് ചാറ്റിങ്ങിലൂടെ ചീറ്റ് ചെയ്യുന്നവര്‍ ഇനി കുടുങ്ങും. ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണ്‍ ഡോട്ട് കോം ഹാക്ക് ചെയ്യപ്പെട്ടു. 64 ദശലക്ഷത്തോളം ആള്‍ക്കാര്‍ ഇതു ഉപയോഗിക്കുന്നുണ്ട്. 37 ദശലക്ഷം ആളുകളുടെ വിശദാംശങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഹാക്കര്‍മാര്‍ പറയുന്നു.

ഇതോടെ ആശങ്കയിലായിരിക്കുന്നത് 37 ദശലക്ഷം യൂസേഴ്‌സാണ്. ജീവിതം ചെറുതാണ്, ബന്ധത്തില്‍ ഏര്‍പ്പെടൂ..എന്ന പരസ്യവാചകവുമായി പങ്കാളിയെ ചീറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ് എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന വെബ്‌സൈറ്റാണിത്. ലോകത്തിലെ എല്ലാ കോണുകളില്‍ നിന്നുള്ളവരും ഇതില്‍ അംഗങ്ങളാണ്.

1f8isz

നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് യൂസര്‍മാര്‍ രഹസ്യപങ്കാളികളുമായി പങ്കുവെച്ചിരുന്നുവെന്നാണ് പറയുന്നത്. ദി ഇംപാക്ട് ടീം എന്ന് വിശേഷിപ്പിക്കുന്നവരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വേശാവൃത്തി-മനുഷ്യക്കടത്ത് വെബ്‌സൈറ്റ് എന്നാണ് ആഷ്‌ലി മാഡിസണ്‍ ഡോട്ട് കോമിനെ ഹാക്കര്‍മാര്‍ വിശേഷിപ്പിക്കുന്നത്. പണക്കാരുടെ കൂട്ടിക്കൊടുപ്പ് വേദിയെന്നും സൈറ്റിനെ പരിഹസിക്കുന്നുണ്ട്.

യൂസര്‍മാരുടെ പ്രൊഫൈലുകള്‍, നഗ്നചിത്രങ്ങള്‍, രഹസ്യ സംഭാഷണങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പേരുവിവരങ്ങള്‍, ഇമെയിലുകള്‍ തുടങ്ങി എല്ലാം തങ്ങള്‍ കണ്ടെത്തിയെന്നും ഇതൊക്കെ ഉടന്‍ പുറത്തുവിടുമെന്നുമാണ് ഹാക്കര്‍മാര്‍ വ്യക്തമാക്കിയത്.

കാനഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അവിഡ് ലൈഫ് മീഡിയയുടെ എല്ലാ വെബ്‌സൈറ്റുകളുടെയും നിയന്ത്രണം ഇപ്പോള്‍ തങ്ങളുടെ കൈകളിലാണെന്നും ഹാക്കര്‍മാര്‍ പറയുന്നു.

English summary
cheating website Ashley Madison has been hit by hackers who are threatening to release the personal data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X