കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ ആഭ്യന്തരയുദ്ധം; 161 തവണ രാസായുധങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ 161 തവണ രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയാണ് റി്‌പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

2015ലെ രാസായുധ പ്രയോഗത്തിന്റെ ഫലമായി 1491 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ 69 തവണയാണ് സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടത്. ഇതുവരെയായി 14,581 പേരാണ് സിറിയയില്‍ രാസായുധ പ്രയോഗത്തില്‍ പരിക്കേറ്റിട്ടുള്ളത്.

Syria Map

രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കു പറ്റിയവരെ ശുശ്രൂഷിച്ച ഡോക്ടര്‍മാരുടെയും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാസായുധം തങ്ങളുടെ പൗരന്‍മാരില്‍ ഉപയോഗിക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നിരന്തരമായി ശസിറിയക്കെതിരെ ആരോപിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയും രാസായുധ ശേഖരം ഇല്ലാതാക്കണമെന്ന് സിറിയയോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ സിറിയ ഇത് മുഖവിലയ്‌ക്കെടുത്തില്ല. രാസായുധം ഉപയോഗിച്ചിട്ടില്ലെന്ന നിലപാടാണ് നിരന്തരമായി സിറിയ ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്നതും.

English summary
As five full years of civil war this month, a new report claims that chemical weapons have been used at least 161 times through the end of 2015 and caused 1,491 deaths. It says such attacks are increasing, with a high of at least 69 attacks last year, and 14,581 people have been injured in all.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X