ജര്‍മ്മന്‍ എയര്‍ലൈന്‍സിന് പിഴയിട്ട് ചെന്നൈ കോടതി; കാരണം വയോധിക ദമ്പതികള്‍ക്കുണ്ടായ ഈ ദുരനുഭവം
ബെര്‍ലിന്‍: ലോകത്തെ മികച്ച വിമാനക്കമ്പനികളിലൊന്നാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ. യാത്രക്കാരുടെ എണ്ണവും വിമാനങ്ങളുടെ എണ്ണവും നോക്കിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍സാണിത്.
മികച്ച സര്‍വീസാണ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇവരുടെ സേവനം സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതു മാത്രമല്ല മോശം സേവനത്തിന് ഇന്ത്യന്‍ കോടതി കമ്പനിക്ക് പിഴയീടാക്കുകയും ചെയ്തു.

വിമാനത്തില്‍ യാത്ര ചെയ്ത പ്രായമായ ദമ്പതികള്‍ക്കുണ്ടായ ദുരനുഭവത്തിലാണ് കമ്പനിക്ക് ചെന്നൈ കോടതി പിഴ ചുമത്തിയത്. പത്തു മണിക്കൂര്‍ യാത്രയിലുടനീളം മുകളില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങി നനഞ്ഞ സീറ്റുകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതി 55000 പിഴയീടാക്കാന്‍ ഉത്തരവിട്ടത്. യാത്രക്കാര്‍ക്കു സേവനം നല്കുന്നതില് വിമാനക്കമ്പനി ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെന്നൈയില്‍നിന്നുള്ള വയോധികരായ ജോജു ഡൊമിനിക്കിനും ഭാര്യ ജാസ്മിനുമാണ് ദുരനുഭവം ഉണ്ടായത്. ലുഫ്താന്‍സ വിമാനത്തിലെ യാത്രയിലൂടെ ദമ്പതികള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി കോടതി വ്യക്തമാക്കി.
ചെന്നൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ട് വഴി വാന്‍കൂവറിലേക്കുള്ള യാത്രയ്ക്ക് ദമ്പതികള്‍ക്ക് 3.5 ലക്ഷം രൂപയാണ് ചെലവായത്. 90 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചതു തന്നെ. ഈ സമയം എയ്റോബ്രിഡ്ജില്‍ തന്നെ യാത്രികരെ നിര്‍ത്തുകയായിരുന്നു. വിമാനത്തില്‍ കയറിയ ദമ്പതികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട സീറ്റുകള്‍ നനഞ്ഞിരിക്കുന്നതായും മുകളില്‍ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നതായും കണ്ടെത്തി.
വിഷയം സൂചിപ്പിച്ചിട്ടും ക്യാബിന് ക്രൂ ഒരു സഹായവും നല്‍കിയില്ലെന്നും പരാതിപ്പെട്ടാല്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജോജു പറഞ്ഞു.
ചെന്നൈയിലെ കാലാവസ്ഥയാണ് പ്രശ്നത്തിന് കാരണമെന്നാണ് ജീവനക്കാരുടെ ന്യായീകരണം. വെള്ളം വീഴുന്നത് പ്രതിരോധിക്കാന്‍ പുതപ്പ് ഉപയോഗിക്കാനും പറഞ്ഞു. ഏറെ നേരം നനഞ്ഞ സീറ്റില്‍ ഇരുന്ന ശേഷം ഒടുവില്‍ ദമ്പതികള്‍ക്ക് പകരം സീറ്റുകള്‍ ലഭിച്ചു.
വിമാനം വൈകിയതോടെ വാന്‍കൂവറിലേക്കുള്ള എയര്‍ കാനഡ കണക്ഷന് വിമാനവും ലഭിച്ചില്ല.
എയര്‍ലൈന്‍ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റത്തിനൊടുവില്‍ ദമ്പതികളെ മറ്റൊരു വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു.
ദമ്പതികളുടെ മടക്കയാത്രയിലും ദുരനുഭവങ്ങള്‍ നേരിട്ടു. പറന്നുയര്‍ന്നതിന് ശേഷം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെതുടര്‍ന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങി.
വിമാന സര്‍വീസ് പുനക്രമീകരിച്ചതോടെ താമസ സൗകര്യത്തിനുള്ള ദമ്പതികളുടെ അഭ്യര്‍ത്ഥനയും ലുഫ്താന്‍സ എയര്‍ലൈന്‍സും ആദ്യം നിരസിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ചെയറും ലഭിച്ചില്ല. ഇതോടെ താമസ സ്ഥലത്തേക്ക് രണ്ട് കിലോമീറ്ററോളം നടന്നാണ് പോയത്.
തങ്ങളുടെ ടിക്കറ്റിന്റെ വിലയ്ക്ക് തുല്യമായ 3.5 ലക്ഷം രൂപയാണ് ദമ്പതികള്‍ നഷ്ടപരിഹാരമായി കോടതിയില്‍ ആവശ്യപ്പെട്ടത്. ദമ്പതികള്‍ അനുഭവിച്ച വൈകാരിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി 55,000 രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications