കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംസി മായിൻ ഹാജിക്കെതിരെ ചെക്ക് കേസ്: അഞ്ച് കോടി തട്ടിയെന്ന് പ്രവാസി, മകനും കുടുങ്ങും

Google Oneindia Malayalam News

ഷാർജ: മുസ്ലിംലീഗ് നേതാവ് മായിൻഹാജിക്കെതിരെ ദുബായിൽ ചെക്ക് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സ്വദേശിയാണ് അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മായിൻ ഹാജിക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ഇതിന് പുറമേ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

അസാം ബിടിസി തിരഞ്ഞെടുപ്പ്: ബിപിഎഫിന് 17 സീറ്റ്, ബിജെപിക്ക് 9, ഒന്നിലൊതുങ്ങി കോൺഗ്രസ്അസാം ബിടിസി തിരഞ്ഞെടുപ്പ്: ബിപിഎഫിന് 17 സീറ്റ്, ബിജെപിക്ക് 9, ഒന്നിലൊതുങ്ങി കോൺഗ്രസ്

ഷാർജയിൽ ഒരു സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. എസി മായിൻഹാജി, മകൻ എം കുഞ്ഞാലി, മരുമകൻ മുസ്തഫ മൊയ്തീൻ എന്നിവർ ചേർന്ന് കണ്ണൂർ സ്വദേശിയിൽ നിന്ന് ഷാർജയിൽ ലൈഫ് കെയർ മെഡിക്കൽ സെന്റർ എന്ന പേരിൽ ഒരു സ്ഥാപനം വാങ്ങിയിരുന്നു.

muslim-league2-1

25 ലക്ഷം ദിർഹത്തിന്റെ ഇടപാടിന് മായിൻ ഹാജിയുടെ മകൻ കുഞ്ഞാലി ഒപ്പുവെച്ച ചെക്കുകളാണ് നൽകിയിരുന്നത്. എന്നാൽ ഈ ചെക്കുകൾ മടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചെക്ക് മടങ്ങിയതിന് പിന്നാലെ കുഞ്ഞാലി ദുബായിൽ നിന്ന് മുങ്ങുകയും ചെയ്തുു. പണം ലഭിക്കുന്നതിനായി പലതവണ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ഫോണിൽ ലഭിക്കാതായതോടെയാണ് ഇദ്ദേഹം പാണക്കാട് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മായിൻഹാജി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഉറപ്പുനൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് ചെക്ക് കേസ് നൽകുന്നത്. ഷാർജ പോലീസിനെ സമീപിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കെതിരെ നേരത്തെയും യുഎഇയിൽ ചെക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ യുഎഇയിലേക്ക് കടക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എംസി കമറുദ്ദീൻ അറസ്റ്റിലായതും മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.

English summary
Cheque case files against Muslim league leader Mayin Haji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X