കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതും ഇനി ഇസ്ലാമിന് ഹറാമോ? സൗദി ഗ്രാന്‍ഡ് മുഫ്തിയുടെ പുതിയ പ്രസ്താവന...ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: ചെസ് കളിയ്ക്കുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍അസീസ് അല്‍ ഷെയ്ഖ്. ചെസ് കളിയ്ക്കുന്നത് ഇസ്ലാമിന് ഹറാമാണെന്ന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ പറയുന്നു. യൂ ട്യൂബില്‍ റിലീസ് ചെയ്ത വീഡിയോയിലാണ് സമുദായത്തിലെ അംഗങ്ങളോട് ഇത്തരം വിനോദങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണെന്ന് പരമോന്നത മതപണ്ഡിതന്‍ ആവശ്യപ്പെടുന്നത്.

മുന്‍പ് ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ് ചെസ് നിരോധിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഇറാനില്‍ നിരോധനം ഇല്ല. ചെസ് കളിയ്ക്കുന്നത് മനുഷ്യന്റെ സമയം നഷ്ടപ്പെടുത്തുമെന്നും കളിക്കാര്‍ക്കിടിയില്‍ അനാവശ്യമായ ശത്രുത വളര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

44 സെക്കന്റ്

44 സെക്കന്റ്

44 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ക്ളിപ്പിലാണ് ചെസ് ഇസ്ലാമിന് നിഷിദ്ധമാണെന്ന് അല്‍ ഷെയ്ഖ് പറയുന്നത്.

ഇങ്ങനെ....

ഇങ്ങനെ....

ചെസ് മത്സരം ആളുകളുടെ സമയം കളയും ധനികരെ പാവപ്പെട്ടവരും പാവപ്പെട്ടവരെ ധനികരുമാക്കും. ആളുകള്‍ക്കിടയില്‍ അനാവശ്യമായ ശത്രുത വളര്‍ത്താനേ ഈ വിനോദം കൊണ്ട് സാധിയ്ക്കൂ എന്നും ഗ്രാന്‍ഡ് മുഫ്തി

ഇറാനില്‍

ഇറാനില്‍

70കളുടെ അവസാനത്തില്‍ ഇറാനിലും ചെസ് മത്സരം മതപരമായി വിലക്കിയിരുന്നു. പക്ഷേ ഈ വിലക്ക് ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.

യൂറോപ്യന്‍മാരെ പോലും

യൂറോപ്യന്‍മാരെ പോലും

ഏഴാം നൂറ്റാണ്ടില്‍ ചെസ് പേര്‍ഷ്യയില്‍ ഏറെ ജനകീയമായിരുന്നു. അറബികളില്‍ നിന്നാണ് യൂറോപ്യന്‍സ് ചെസ് മത്സരം പഠിയ്ക്കുന്നതെന്നുപോലും പറയപ്പെടുന്നുണ്ട്.

സൗദി...

സൗദി...

മതനിയമങ്ങള്‍ കര്‍ശനമായി പാലിയ്ക്കപ്പെടുന്ന സൗദിയില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ വാക്കുകള്‍ക്ക് വലിയ വില നല്‍കുന്നുണ്ട്.

English summary
Chess is haram in Islam, says Saudi Arabia's grand mufti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X