എത്തിയത് സൂപ്പ് വാങ്ങാന്‍... പോയത് കോടീശ്വരിയായി; ഭാഗ്യമെന്നാല്‍ ഇതാണ്....!!
സഹോദരിക്ക് വേണ്ടി സൂപ്പ് വാങ്ങാനാണ് ഫാണ്‍ ഹ്യൂസ് ആ കടയില്‍ എത്തിയത്. ഇത്രയും വലിയ ഭാഗ്യം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന് സ്വപ്‌നത്തില്‍ പോലും ഫാണ്‍ കരുതിയിട്ടുണ്ടാകില്ല

ചെസ്റ്റര്‍ഫീല്‍ഡ്: ലോട്ടറി എടുത്ത് സമ്മാനം നേടുന്നവരെ അതീവ കൗതുകത്തോടെയും തെല്ല് അസൂയയോടെയുമാണ് നമ്മളില്‍ പലരും കാണാറുള്ളത്. അതിനാല്‍ തന്നെ ലോട്ടറി വിജയം നേടുന്നവരുടെ കഥകള്‍ അറിയാന്‍ പലപ്പോഴും പലര്‍ക്കും ഏറെ താല്‍പര്യവുമുണ്ട്. ലോട്ടറിയില്‍ സമ്മാനം നേടുന്നവരുടെ കഥകള്‍ പലപ്പോഴും അപ്രതീക്ഷിതവും അസാധാരണവും ആയി തോന്നാറുണ്ട്.
നിരന്തരം ലോട്ടറി എടുക്കുന്നവരും എന്നാല്‍ കൗതുകത്തിന്റെ പുറത്തും കൈയില്‍ ചില്ലറ ഇല്ലാത്തതിനാലും മറ്റും ലോട്ടറി എടുക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. വര്‍ഷങ്ങളായി സമ്മാനം പ്രതീക്ഷിച്ച് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കാതിരിക്കുകയും എന്നാല്‍ വെറുതെ ലോട്ടറി എടുക്കുന്നവര്‍ക്ക് കോടികള്‍ സമ്മാനം ലഭിക്കുന്നതും എല്ലാം പലപ്പോഴും ലോകത്തിന്റെ പല കോണില്‍ നിന്നും സംഭവിക്കാറുള്ളതാണ്.

പലചരക്ക് കടയില്‍ നിന്നും ലോട്ടറി വിജയം
Image Credit:Virginia Lottery
ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇംഗ്ലണ്ടിലെ ചെസ്റ്റ് ഫീല്‍ഡില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിര്‍ജീനിയ ലോട്ടറി ആണ് ഒരു സ്ത്രീക്ക് അപ്രതീക്ഷിത ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. പലചരക്ക് കടയില്‍ എത്തിയ ഫാണ്‍ ഹ്യൂസ് എന്ന സ്ത്രീക്ക് ആണ് കൗതുകത്തിന്റെ പുറത്ത് പരീക്ഷിച്ച ലോട്ടറി ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. അതും ജാക്ക് പോട്ട് സമ്മാനമാണ് ഫാണ്‍ ഹ്യൂസിന് ലഭിച്ചിരിക്കുന്നത്.

സൂപ്പിനെത്തി കോടീശ്വരിയായി
ആ സംഭവം ഇങ്ങനെയാണ്. തന്റെ സഹോദരിക്ക് സൂപ്പ് വാങ്ങാനായി എത്തിയതായിരുന്നു ഫാണ്‍ ഹ്യൂസ്. ജനുവരി 15 ന് ആയിരുന്നു സംഭവം. റിച്ച്മണ്ടിലെ 3089 മെക്കാനിക്‌സ് വില്ലെ ടേണ്‍പൈക്കില്‍ സ്ഥിതി ചെയ്യുന്ന ഫുഡ് ലയണിലേക്ക് ആണ് സഹോദരിക്ക് സൂപ്പ് വാങ്ങാനായി ഫാണ്‍ ഹ്യൂസ് എത്തിയത്. ഫുഡ് ലയണ്‍ പലചരക്ക് കടയില്‍ എത്തിയ ഫാണ്‍ ഹ്യൂസ് അവിടെ വെച്ച് ഇ ഇസഡ് മാച്ച് ഗെയിമിനൊപ്പം വിര്‍ജീനിയ ലോട്ടറിയും കണ്ടു.

ആദ്യ തവണ തന്നെ വന്‍ഭാഗ്യം
ഇതിന് മുന്‍പ് ഈ ഗെയിം കളിച്ചിട്ടില്ലാത്ത ഫാണ്‍ ഹ്യൂസ് അന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഗെയിമിലെ അഞ്ച് നമ്പറും ഒത്ത് വന്നപ്പോള്‍ 148,560 ഡോളറിന്റെ ജാക്ക്‌പോട്ടാണ് ഫാണ്‍ ഹ്യൂസിനെ തേടിയെത്തിയത്. 9-11-15-26-35 എന്നീ നമ്പറുകളില്‍ ആണ് ഫാണ്‍ ഹ്യൂസിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല എന്നാണ് ഫാണ്‍ ഹ്യൂസ് ലോട്ടറി അധികൃതരോട് പറഞ്ഞത്.

ഇത്ര വലിയ തുക ഇതാദ്യം
സത്യത്തില്‍ ഞാന്‍ വലിയ ഞെട്ടലിലായിരുന്നു. ഇത്രയും വലിയ തുക തനിക്ക് ഇതുവരെ സമ്മാനമായി ലഭിച്ചിട്ടില്ല എന്നും ഫാണ്‍ ഹ്യൂസ് വിര്‍ജീനിയ ലോട്ടറി അധികൃതരോട് പറഞ്ഞു. ഫാണ്‍ ഹ്യൂസും സഹോദരി കാരെന്‍ ഫുള്‍ട്ടണും ചേര്‍ന്ന് സമ്മാനത്തുക കൈപ്പറ്റാന്‍ ലോട്ടറി ആസ്ഥാനത്ത് എത്തിയതായി ലോട്ടറി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications