കേട്ടാല്‍ ഞെട്ടും... 762 നരഹത്യ! ഈ നഗരത്തില്‍ സംഭവിക്കുന്നതെന്ത്?
2016ലെ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പ് 500 നരഹത്യയാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2016ന്റെ അവസാനത്തോടെ ഇത് 762 ലെത്തി. 16 വര്‍ഷത്തിനിടെ ഏറ്റവുമധികം കൊലപാതകങ്ങള്‍ ഉണ്ടായിരിക
ചിക്കാഗോ: ഒരു വര്‍ഷം കൊല്ലപ്പെട്ടത് 762 പേര്. കൂടുതല്‍ കൊലയും വെടിയേറ്റ്. പറഞ്ഞു വരുന്നത് അമേരിക്കയിലെ ചിക്കാഗോയെ കുറിച്ചാണ്. ചിക്കാഗോയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം കൊണ്ട് മാത്രം കൊലപാതകങ്ങളില്‍ 50 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ട് ദശകത്തിലെ ഏറ്റവും ഭീകരമായ വര്‍ഷമാണ് 2016 എന്നാണ് വിവരങ്ങള്‍. 2016ലെ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പ് 500 നരഹത്യയാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2016ന്റെ അവസാനത്തോടെ ഇത് 762 ലെത്തി. 16 വര്‍ഷത്തിനിടെ ഏറ്റവുമധികം കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നതും 2016ലാണ്.

ദിനംപ്രതി വര്‍ധന
കൊലപാതകങ്ങളില്‍ ദിനംപ്രതി വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഫാദേഴ്സ് ഡേ ആഴ്ചയില്‍ മാത്രം 12 കൊലപാതകങ്ങളാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 16കാരനും ഉള്‍പ്പെടുന്നു.

27 വെടിവയ്പ്പ്
ഏറ്റവും കൂടുതല്‍പേരും കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ക്രിസ്മസ് ആഴ്ച മാത്രം 12 പേരാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കുന്നു. 27 വെടിവയ്പ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി
ഓരോ ആഴ്ചയിലും ചിക്കാഗോയില്‍ ഒരു 16കാരനെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. 2016 ഡിസംബര്‍ 31ന് കൊലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്നിരുന്നു. 2016ല്‍ കൊല്ലപ്പെട്ടവരുടെ പേര് എഴുതിയ കുരിശുമേന്തി റാലി നടത്തി

കൊല്ലപ്പെട്ടത് 24കാരന്
2016ലെ ആദ്യ കൊല നടന്നത് ജനുവരി ഒന്നിനായിരുന്നു. ഡീന്ട്രെ ഹോളിഡെ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ചിക്കഗോയിലെ തോക്ക് ഉപയോഗം
2016ല്‍ മാത്രം 3550 വെടിവയ്പ്പ് കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊലപാതകങ്ങളില്‍ ഏറെയും വെടിയേറ്റായിരുന്നു. 4331 പോരാണ് വെടിവയ്പ്പിന് ഇരയായതെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തോക്ക് കൊണ്ടുവരുന്നത് പുറത്തു നിന്ന്
ചിക്കാഗോയില്‍ ശക്തമായ് തോക്കു നിയമങ്ങളാണ് നില നില്‍ക്കുന്നത്. എന്നിട്ടും കൊലപാതകങ്ങള്‍ വര്‍ധിക്കുകയണ്. ചിക്കാഗോയിലേക്കെത്തുന്ന തോക്കുകളിലേറെയും പുറത്തുനിന്നാണെന്നും പോലീസ് പറയുന്നു. തോക്ക് ഉപയോഗത്തിന് നിയന്ത്രണങ്ങളില്ലാത്ത ഇന്‍ഡ്യാന, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നും പോലീസ് പറയുന്നു.

കുട്ടികള്‍ വളരുന്നത് വെടിയൊച്ചകേട്ട്
ഇത്തരം ഗണ്ഫൈറ്റുകളില് നിരപരാധികള്‍ പോലും കൊല്ലപ്പെടാറുണ്ടെന്ന് പോലീസ് പറയുന്നു. തെരുവിലൂടെ നടന്നു പോകുന്നവരും വീടിനുള്ളിലിരിക്കുന്നവരും ഇരകളാണെന്നും പോലീസ്. വീടിനുളളില്‍ പോലുും സുരക്ഷിതമില്ലാത്ത അവസ്ഥയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. മാത്രമല്ല ചിക്കാഗോയില്‍ കുട്ടികള്‍ വളരുന്നത് വെടിയൊച്ച കേട്ടാണെന്നും പോലീസ് പറയുന്നു.

തൊഴിലില്ലായ്മയും പ്രശ്നം
ദാരിദ്രവും നിരക്ഷ്രതയും ചിക്കാഗോയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിവരങ്ങള്‍. കൂടാതെ തൊഴിലില്ലായ്മയും ചിക്കാഗോയില്‍ വളരെയധികം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകങ്ങളില്‍ പങ്ക്
പോലീസ് ഉദ്യോഗസ്ഥരും കൊലപാതകങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സമൂഹത്തിലെ വര്‍മ വിവേചനം ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജനുവരി ഒന്നും സെപ്തംബര്‍ എട്ടിനും ഇടയില്‍ പോലീസിന്റെ വെടിയേറ്റ് എട്ടുപേരാണ് കൊല്ലപ്പെട്ടത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications