കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ടാല്‍ ഞെട്ടും... 762 നരഹത്യ! ഈ നഗരത്തില്‍ സംഭവിക്കുന്നതെന്ത്?

2016ലെ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പ് 500 നരഹത്യയാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2016ന്റെ അവസാനത്തോടെ ഇത് 762 ലെത്തി. 16 വര്‍ഷത്തിനിടെ ഏറ്റവുമധികം കൊലപാതകങ്ങള്‍ ഉണ്ടായിരിക

  • By Gowthamy
Google Oneindia Malayalam News

ചിക്കാഗോ: ഒരു വര്‍ഷം കൊല്ലപ്പെട്ടത് 762 പേര്‍. കൂടുതല്‍ കൊലയും വെടിയേറ്റ്. പറഞ്ഞു വരുന്നത് അമേരിക്കയിലെ ചിക്കാഗോയെ കുറിച്ചാണ്. ചിക്കാഗോയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം കൊണ്ട് മാത്രം കൊലപാതകങ്ങളില്‍ 50 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രണ്ട് ദശകത്തിലെ ഏറ്റവും ഭീകരമായ വര്‍ഷമാണ് 2016 എന്നാണ് വിവരങ്ങള്‍. 2016ലെ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പ് 500 നരഹത്യയാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2016ന്റെ അവസാനത്തോടെ ഇത് 762 ലെത്തി. 16 വര്‍ഷത്തിനിടെ ഏറ്റവുമധികം കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നതും 2016ലാണ്.

ദിനംപ്രതി വര്‍ധന

ദിനംപ്രതി വര്‍ധന

കൊലപാതകങ്ങളില്‍ ദിനംപ്രതി വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഫാദേഴ്‌സ് ഡേ ആഴ്ചയില്‍ മാത്രം 12 കൊലപാതകങ്ങളാണ് ചിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 16കാരനും ഉള്‍പ്പെടുന്നു.

 27 വെടിവയ്പ്പ്

27 വെടിവയ്പ്പ്

ഏറ്റവും കൂടുതല്‍പേരും കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ക്രിസ്മസ് ആഴ്ച മാത്രം 12 പേരാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കുന്നു. 27 വെടിവയ്പ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

 കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി

കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി

ഓരോ ആഴ്ചയിലും ചിക്കാഗോയില്‍ ഒരു 16കാരനെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. 2016 ഡിസംബര്‍ 31ന് കൊലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്നിരുന്നു. 2016ല്‍ കൊല്ലപ്പെട്ടവരുടെ പേര് എഴുതിയ കുരിശുമേന്തി റാലി നടത്തി

കൊല്ലപ്പെട്ടത് 24കാരന്‍

കൊല്ലപ്പെട്ടത് 24കാരന്‍

2016ലെ ആദ്യ കൊല നടന്നത് ജനുവരി ഒന്നിനായിരുന്നു. ഡീന്‍ട്രെ ഹോളിഡെ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ചിക്കഗോയിലെ തോക്ക് ഉപയോഗം

ചിക്കഗോയിലെ തോക്ക് ഉപയോഗം

2016ല്‍ മാത്രം 3550 വെടിവയ്പ്പ് കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊലപാതകങ്ങളില്‍ ഏറെയും വെടിയേറ്റായിരുന്നു. 4331 പോരാണ് വെടിവയ്പ്പിന് ഇരയായതെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തോക്ക് കൊണ്ടുവരുന്നത് പുറത്തു നിന്ന്

തോക്ക് കൊണ്ടുവരുന്നത് പുറത്തു നിന്ന്

ചിക്കാഗോയില്‍ ശക്തമായ് തോക്കു നിയമങ്ങളാണ് നില നില്‍ക്കുന്നത്. എന്നിട്ടും കൊലപാതകങ്ങള്‍ വര്‍ധിക്കുകയണ്. ചിക്കാഗോയിലേക്കെത്തുന്ന തോക്കുകളിലേറെയും പുറത്തുനിന്നാണെന്നും പോലീസ് പറയുന്നു. തോക്ക് ഉപയോഗത്തിന് നിയന്ത്രണങ്ങളില്ലാത്ത ഇന്‍ഡ്യാന, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നും പോലീസ് പറയുന്നു.

 കുട്ടികള്‍ വളരുന്നത് വെടിയൊച്ചകേട്ട്

കുട്ടികള്‍ വളരുന്നത് വെടിയൊച്ചകേട്ട്

ഇത്തരം ഗണ്‍ഫൈറ്റുകളില്‍ നിരപരാധികള്‍ പോലും കൊല്ലപ്പെടാറുണ്ടെന്ന് പോലീസ് പറയുന്നു. തെരുവിലൂടെ നടന്നു പോകുന്നവരും വീടിനുള്ളിലിരിക്കുന്നവരും ഇരകളാണെന്നും പോലീസ്. വീടിനുളളില്‍ പോലുും സുരക്ഷിതമില്ലാത്ത അവസ്ഥയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. മാത്രമല്ല ചിക്കാഗോയില്‍ കുട്ടികള്‍ വളരുന്നത് വെടിയൊച്ച കേട്ടാണെന്നും പോലീസ് പറയുന്നു.

തൊഴിലില്ലായ്മയും പ്രശ്‌നം

തൊഴിലില്ലായ്മയും പ്രശ്‌നം

ദാരിദ്രവും നിരക്ഷ്രതയും ചിക്കാഗോയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിവരങ്ങള്‍. കൂടാതെ തൊഴിലില്ലായ്മയും ചിക്കാഗോയില്‍ വളരെയധികം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 കൊലപാതകങ്ങളില്‍ പങ്ക്

കൊലപാതകങ്ങളില്‍ പങ്ക്

പോലീസ് ഉദ്യോഗസ്ഥരും കൊലപാതകങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സമൂഹത്തിലെ വര്‍മ വിവേചനം ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജനുവരി ഒന്നും സെപ്തംബര്‍ എട്ടിനും ഇടയില്‍ പോലീസിന്റെ വെടിയേറ്റ് എട്ടുപേരാണ് കൊല്ലപ്പെട്ടത്.

English summary
There were 762 murders in Chicago in 2016. It was the deadliest year in nearly two decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X