15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു,വീഡിയോ ഫേസ്ബുക്കില്‍ ലൈവ്!! പിന്നീട് നടന്നത്.....
മറ്റു പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്
ചിക്കാഗോ: ലോകത്തെ നടുക്കിയ കൂട്ടബലാല്സംഗത്തിലെ പ്രതികളില്‍ ഒരാള്‍ ഒടുവില്‍ പോലീസ് പിടിയില്‍. അമേരിക്കയിലെ ചിക്കാഗോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും പിന്നീട് ഇത് ലൈവായി ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

14 കാരനായ സ്കൂള്‍ വിദ്യാര്‍ഥിയാണ് പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും നിര്മിച്ചതിനുമെല്ലാം 14കാരനെ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ 14കാരന്റെ പേര് വെളിപ്പെടുത്താനാവില്ലെന്നു പോലീസ് അറിയിച്ചു.

മാര്‍ച്ച് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നു തനിച്ചു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷമാണ് പെണ്‍കുട്ടിയെ കുടുംബം കണ്ടെത്തിയത്. മകളെ കാണാനില്ലെന്നു കാണിച്ച് കുടുംബം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഏകദേശം 40ഓളം പേര് 15 കാരിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരാള്‍ പോലും ഇക്കാര്യം ഒരാള്‍ പോലും പോലീസില്‍ വിളിച്ച് അറിയിച്ചില്ല.

പെണ്‍കുട്ടിയുടെ അമ്മാവനാണ് ഫേസ്ബുക്കില്‍ ലൈവായി മകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ടെന്നു അമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചത്.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന വീഡിയോയുടെ സ്ക്രീന്‍ ഷോട്ടുകളെടുത്ത് അമ്മാവന് അമ്മയ്ക്കു അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്.

രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയത്.

സംഭവത്തിനു ശേഷം ഫേസ്ബുക്ക് വിവാദ വീഡിയോ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 14 കാരനെ അറസ്റ്റ് ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. അഞ്ചു പ്രതികള്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications