കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസനാളങ്ങളില്‍ കോഴിയെല്ലിന്റെ കഷ്ണങ്ങള്‍; നെഞ്ച് വേദനയുടെ കാരണമറിയാതെ ഒരു വര്‍ഷം

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത നെഞ്ചു വേദന അനുഭവിക്കുകയാണ് 69കാരനായ യു.എ.ഇ പൗരന്‍ മുഹമ്മദ് അല്‍ അബ്ദുലി. യു.എ.ഇയിലും പുറത്തുമുള്ള എട്ട് മികച്ച ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും വേദനയ്‌ക്കൊരു ശമനവുമില്ല. പലതരം പരിശോധനകള്‍ നടത്തിയിട്ടും മരുന്നുകള്‍ കഴിച്ചിട്ടും വേദന ദിവസം കഴിയുന്തോറും കൂടിക്കൂടി വരുന്നു. അവസാനം നെഞ്ചുവേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയപ്പോള്‍ ഡോക്ടറും രോഗിയും ഒരു പോലെ ഞെട്ടി. ഇരുഭാഗത്തെയും ശ്വാസനാളങ്ങളില്‍ കോഴിയുടെ എല്ലിന്‍ കഷ്ണങ്ങള്‍ കടന്നുകൂടിയതായിരുന്നു വേദനയുടെ കാരണം.

ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അന്നനാളത്തിലേക്ക് പോകുന്നതിന് പകരം എല്ലിന്‍ കഷ്ണങ്ങള്‍ ശ്വാസനാളത്തിലേക്ക് പോയതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിതെന്ന് ശെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രി സി.ഇ.ഒ ഡോ. മ്യുംഗ് ഹൂന്‍ സുംഗ് പറഞ്ഞു. അതുകൊണ്ടാണ് മറ്റു ആശുപത്രികളില്‍ നടത്തിയ ടെസ്റ്റുകളിലൊന്നും പ്രശ്‌നം കണ്ടെത്തപ്പെടാതെ പോയത്. ശ്വാസനാളത്തിനുണ്ടായ അണുബാധയാണ് വേദനയ്ക്ക് കാരണമെന്നായിരുന്നു അതുവരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

nri

എന്നാല്‍ ശെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ രണ്ട് സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള എല്ലിന്‍ കഷ്ണങ്ങള്‍ ഇരു ശ്വാസ നാളങ്ങളിലും കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷമായി ഇയാള്‍ അനുഭവിച്ചുകൊണ്ടിരുന്ന നെഞ്ചുവേദനയ്ക്കും ശ്വാസ തടസ്സത്തിനും കാരണം ഈ എല്ലിന്‍ കഷ്ണങ്ങളാണെന്ന് അപ്പോഴാണ് തിരിച്ചറിയാനായത്. ഉടന്‍ തന്നെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കിയ ശേഷം ശ്വാസനാളങ്ങളില്‍ നിന്ന് എല്ലിന്‍ കഷ്ണങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം രോഗിക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പെട്ടെന്നു തന്നെ സുഖം പ്രാപിച്ചുവരികയാണെന്നും ഡോ. സുംഗ് അറിയിച്ചു.
English summary
A 69-year-old Emirati man ended up in the operation theatre after small pieces of chicken bones got lodged in his lungs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X