കെഎഫ്‌സിയുടെ ചിക്കന്‍ ഫ്‌ളേവര്‍ നെയില്‍ പോളിഷുകള്‍ എത്തുന്നു, ഇനി നെയില്‍ പോളിഷുകള്‍ കഴിയ്ക്കാം
രുചിയാര്‍ന്ന കെഎഫ്‌സി ചിക്കന് കഴിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ചിക്കന്‍ ഫ്‌ളേവര്‍ നെയില്‍ പോളിഷുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. നെയില്‍ പോളിഷ് വിരലുകള്‍ ഇടാന്‍ വേണ്ടിയല്ല, കഴിയ്ക്കാന്‍ വേണ്ടിയാണ് കെഎഫ്‌സി നെയില്‍ പോളിഷുകള്‍ എത്തുന്നത്.
'ഫിഗര്‍ ലിക്കിങ് ഗുഡ്' എന്നാണ് പുതിയ നെയില്‍ പോളിഷിന്റെ സ്ലോഗന്‍. ചിക്കന്റെ സ്വാദാണ് നെയില്‍ പോളിഷിന്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെയാണ് ഇത് നിര്‍മ്മിക്കുന്നത്. ഒറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, കാരണം ഇതില്‍ ഉപയോഗിക്കുന്ന ഇന്‍ഗ്രീയന്‍സ് എളുപ്പത്തില്‍ കേടായി പോകുന്നവയാണെന്ന് കമ്പനി പറയുന്നു.

കെഎഫ്‌സി ഹോട്ട് ആന്‍ഡ് സ്‌പൈസി ചിക്കനില്‍ ഉപയോഗിക്കുന്ന പേസ്റ്റാണ് നെയില്‍ പോളിഷില്‍ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിന് ഹാനികരമല്ലാത്തതാണെന്ന് കമ്പനി പറയുന്നു. കെഎഫ്‌സിയുടെ പുതിയ പ്രൊഡക്ടിന് പലരും പലതരത്തിലാണ് പ്രതികരിച്ചത്.












Click it and Unblock the Notifications