കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിനെ 'കോഴി'യാക്കി ചൈന..!! 2017 കോഴികളുടെ വര്‍ഷം.. !

ഡൊണാള്‍ഡ് ട്രംപിനെ കോഴിയോട് ഉപമിച്ച് ചൈന. ഷോപ്പിംഗ് മാളിന് മുന്നില്‍ ട്രംപിനോട് സാമ്യമുള്ള കോഴി പ്രതിമ.

Google Oneindia Malayalam News

ബെയ്ജിംഗ്: അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചില ഭാവങ്ങളും ഹെയര്‍സ്റ്റൈലുമെല്ലാം നിരവധി തവണ പരിഹാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ട്രംപിനെ കളിയാക്കുന്നതില്‍ അമേരിക്കക്കാര്‍ മാത്രമല്ല. ചൈനയും ഒട്ടും മോശമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.

ചൈനയിലെ തായ് വാനിലുള്ള ഒരു ഷോപ്പിംഗ് മോളില്‍ ചെന്നാല്‍ കെട്ടിടത്തിന് മുന്നിലായി വമ്പനൊരു പ്രതിമ കാണാം. അതെന്തായാലും ട്രംപിന്റെതല്ല. അതൊരു കോഴിയുടെ ഭീമന്‍ പ്രതിമയാണ്. കോഴിക്ക് ട്രംപുമായി ചെറുതല്ലാത്ത ചില സാമ്യങ്ങളുമുണ്ട്.

കോഴികളുടെ വർഷം

ചൈനീസ് വിശ്വാസപ്രകാരം 2017 കോഴികളുടെ വര്‍ഷമാണ്. ജനുവരി അവസാനത്തോടെയാണ് ചൈനീസ് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുക. ഇത്തവണ ചൈനീസ് നഗരങ്ങളും ഗ്രാമങ്ങളും കോഴികള്‍ കീഴടക്കും.

ട്രംപ് തന്നെ

ഷാന്‍സിയിലെ ഷോപ്പിംഗ് മാളിന് മുന്നിലുള്ള കോഴി പ്രതിമ കാഴ്ചയില്‍ ട്രംപിനെ പോലെ തന്നെയാണ് ഉള്ളത്. ഈ പ്രതിമയുടെ തലമുടിയും കൊക്കും പുരികങ്ങളും കാലുമെല്ലാം ട്രംപിനെ പോലെ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എല്ലാം ഒരുപോലെ..

ട്രംപിന്റെ സ്ഥിരം വേഷത്തിന്റെ ഭാഗമായ ചുവന്ന ടൈയും അരികിലേക്ക് ചീകിയ സ്വര്‍ണ തലമുടിയുമെല്ലാം ഈ കോഴിക്കുമുണ്ട്. അതു മാത്രമല്ല ട്രംപ് സംസാരിക്കുമ്പോള്‍ കൈ കൊണ്ട് കാണിക്കുന്ന ആംഗ്യങ്ങള്‍ വരെ ഈ പ്രതിമയില്‍ പകര്‍ത്തിയിട്ടുണ്ട്.

കോഴിയെ വാങ്ങിക്കാം

ഈ പ്രതിമയുടെ ഭാഗങ്ങള്‍ ഇതേ ഷോപ്പിംഗ് മാളില്‍ വില്‍പനയ്ക്കും വെച്ചിട്ടുണ്ട്. മാത്രമല്ല ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ താവോബാവോയില്‍ നിന്ന് ഈ പ്രതിമയുടെ ചെറിയ രൂപം വാങ്ങാനും കിട്ടും. 12,000 യുവാന്‍ അതായത് 1,700 ഡോളറാണ് വില.

ചൈനയുടെ പണി

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചൈനയ്‌ക്കെതിരെ നടത്തിയ ട്വീറ്റുകളടക്കമാണ് ട്രംപിന് പാരയായത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ തുര്‍ക്കിയോട് ആവശ്യപ്പെടും എന്നതടക്കമുള്ള ഭീഷണികള്‍ ചൈനീസ് വ്യാപാരികളെ പ്രകോപിപ്പിച്ചതിനുള്ള തെളിവ് കൂടിയാണീ കോഴി പ്രതിമ.

ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ട്രംപും കോഴിയും തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം ട്രംപിന്റെ മുടിയോട് സാമ്യമുള്ള മുടിയുള്ള കോഴിയുടെ ചിത്രം പീപ്പിള്‍സ് ഡെയ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്.

English summary
China builds giant sculpture of chicken that mocks Donald Trump. According to Chinese calender 2017 is the year of Chicken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X