കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കാ പുരോഹിതരുടെ കാമകേളി പുറത്ത്; പീഡിപ്പിച്ചത് 4444 കുട്ടികളെ, ഞെട്ടിത്തരിച്ച് ലോകം!!

4444 കുട്ടികളെ പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

സിഡ്‌നി: കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക കഥകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 4444 കുട്ടികളെ പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആസ്‌ത്രേലിയയിലെ കുട്ടികളുടെ പീഡനം തടയല്‍ കാര്യങ്ങള്‍ക്കുള്ള റോയല്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

1980നും 2015നുമിടയില്‍ നടന്നതാണ് 4444 പീഡനങ്ങള്‍. രാജ്യത്തെ ഏഴ് ശതമാനം പുരോഹിതരും പീഡനത്തില്‍ ആസ്വാദനം കണ്ടെത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. 40 ശതമാനം സഭാ പാതിരിമാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

കുട്ടികള്‍ നേരിടുന്ന പീഡനം

ആസ്‌ത്രേലിയയിലെ പരമോന്നത അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളാണിത്. മത സ്ഥാപനങ്ങളിലെയും അല്ലാത്ത സ്ഥാപനങ്ങളിലെയും കുട്ടികള്‍ നേരിടുന്ന പീഡനം സംബന്ധിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചത്. പുരോഹിതരുടെ പീഡനത്തിന് ഇരകളായ നിരവധി പേര്‍ കമ്മീഷന് മൊഴി നല്‍കി.

ആസ്‌ത്രേലിയയിലെ കണക്ക് ആദ്യം

യുഎസ്, അയര്‍ലാന്‍ഡ്, ബ്രസീല്‍, നെതര്‍ലാന്‍ഡ്സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. എന്നാല്‍ ആസ്‌ത്രേലിയയിലെ കണക്കുകള്‍ പുറത്ത് വരുന്നത് ആദ്യമായാണ്. കമ്മീഷന്റെ റിപോര്‍ട്ട് സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

ക്ലാസ് മുറികളില്‍ പരസ്യപീഡനം

ക്ലാസ് മുറികളില്‍ വച്ചാണ് ചില കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മറ്റു കുട്ടികളോട് ഇങ്ങോട്ട് നോക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പെണ്‍കുട്ടികളെ കത്തികാട്ടി പീഡിപ്പിച്ചുവെന്നും കമ്മീഷന് മുമ്പില്‍ മൊഴി ലഭിച്ചു. പുരോഹിതന്‍ കാലുകള്‍ക്കിടയില്‍ തന്നെ ഇരുത്തിയെന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ മൊഴി.

1000 ത്തിലധികം സ്ഥാപനങ്ങളില്‍ പീഡനം

തിങ്കളാഴ്ച മുതലാണ് കമ്മീഷന്‍ ലഭ്യമായ രേഖകള്‍ പുറത്ത് വിടാന്‍ തുടങ്ങിയത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ 1000 ത്തിലധികം കത്തോലിക്ക സ്ഥാപനങ്ങളില്‍ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയെന്ന് കമ്മീഷനെ സഹായിച്ച അഭിഭാഷകന്‍ ഗയ്ല്‍ ഫുര്‍ണസ് പറഞ്ഞു.

കണക്കുകള്‍ കഥ പറയുന്നു

പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്നു വയസ്സാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സിലെ 40% കൊച്ചച്ചന്‍മാരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റിപോര്‍ട്ട് പറയുന്നു.

വിട്ടുവീഴ്ച പാടില്ലെന്ന് രക്ഷിതാക്കള്‍

ദുര്‍മാര്‍ഗികളായ പുരോഹിതരോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പിതാവ് ആന്റണി ആവശ്യപ്പെട്ടു. ഓരോ മതസ്ഥാപനങ്ങളും നടത്തിയ പീഡനവിവരങ്ങളും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

കമ്മീഷനെ നിയമിച്ചത് 2013ല്‍

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണം സംബന്ധിച്ച് അന്വേഷിക്കാന്‍ 2013ലാണ് റോയല്‍ കമ്മീഷനെ നിയമിച്ചത്. സ്‌കൂള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ്, മത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. പീഡിപ്പിക്കപ്പെട്ടവരില്‍ 60 ശതമാനവും മതപഠനത്തിന്റെ മറവില്‍ ഇരകളാക്കപ്പെടുകയായിരുന്നുവെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.

പരാതികള്‍ അധികൃതര്‍ അവഗണിച്ചു

ഇത്തരം വിഷയങ്ങളില്‍ രൂപതകള്‍ വലിയ അലംഭാവം വരുത്തിയെന്നാണ് കമ്മീന്റെ വിലയിരുത്തല്‍. ഇരയാക്കപ്പെട്ട കുട്ടികളെ ശിക്ഷിച്ച് കൊണ്ട് അവരെ നിശബ്ദരാക്കി. ചിലരുടെ പരാതികള്‍ അവഗണിക്കപ്പെട്ടു. കുറ്റാരോപിതരായവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതും ചൂഷണങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും അഭിഭാഷകന്‍ ഗയ്ല്‍ ഫുര്‍ണസ് പറഞ്ഞു.

English summary
An inquiry examining institutional sex abuse in Australia has heard 7% of the nation's Catholic priests allegedly abused children between 1950 and 2010. In one religious order, over 40% of church figures were accused of abuse. Over 4,440 people claim to have been victims between 1980 and 2015, the Royal Commission into Institutional Responses to Child Sex Abuse was told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X