അച്ഛന്റെ കയ്യില്‍ നിന്ന് തെന്നിവീണത് പുലിക്കൂട്ടിലേക്ക്
ന്യൂയോര്‍ക്ക് : അച്ഛന്റെ കയ്യില്‍ നിന്നും തെന്നി മൂന്നുവയസ്സുകാരന്‍ മൃഗശാലയിലെ പുലിക്കൂട്ടിലേക്ക് വീണു. അമേരിക്കയിലെ ലിറ്റില്‍ റോക്ക് മൃഗശാലയിലാണ് സംഭവം.
അച്ഛനും മുത്തച്ഛനുമൊപ്പം മൃഗശാല സന്ദര്‍ശിക്കാനെത്തിയ മൂന്നുവയസ്സുകാരനാണ് അപകടത്തില്‍പ്പെട്ടത്. സമീപമുളള പാലത്തില്‍ക്കയറി മൃഗങ്ങളുടെ പടമെടുക്കുകയായിരുന്നു കുട്ടിയുടെ അച്ഛന്‍. ഇതിനിടെ കുട്ടി കയ്യില്‍ നിന്ന് തെന്നി പുലിക്കൂട്ടിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പുലികള്‍ കുഞ്ഞിനെ കൂട്ടമായി ആക്രമിച്ചു. ഉടന്‍തന്നെ കുഞ്ഞിനെ പുലികളില്‍ നിന്ന് രക്ഷിക്കാന്‍ മൃഗശാല അധികൃതരും സന്ദര്‍ശകരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പുലികള്‍ക്ക് നേരെ തീ കാണിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

മാരകമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications