ഒരു കുട്ടിയുടെ വലിപ്പം, മൂന്ന് വിരലുകള്‍: മെക്സിക്കോയിലേത് അന്യഗ്രഹ ജീവികളുടെ മമ്മിയോ?
മെക്സിക്കോ സിറ്റി: ശാസ്ത്ര ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ച് മെക്സിക്കോയില്‍ അന്യഗ്രഹ ജീവികളുടെ മമ്മികളുടെ പ്രദർശനം. 2017ൽ പെറുവിൽ നിന്ന് കണ്ടെത്തിയ രണ്ട് അന്യഗ്രഹ ജീവികളുടെ മമ്മികളാണ് മെക്സിക്കൻ മാധ്യമപ്രവർത്തകനായ ജെയ്മി മൗസൻ പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. മമ്മിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ലോകമെമ്പാടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കഴിഞ്ഞു.
മെക്സിക്കന്‍ പാർലമെന്റിലായിരുന്നു അന്യഗ്രഹ ജീവികളുടെ മമ്മികളുടെ പ്രദർശനം. മമ്മികൾക്ക് ഏകദേശം 1000 വർഷം പഴക്കമുണ്ടെന്നാണ് നിഗമനം. എന്നാൽ, ഇത് അന്യഗ്രഹ ജീവികളുടെ മൃതദേഹമാണെന്ന മാധ്യമപ്രവർത്തകൻ്റെ അഭിപ്രായത്തെ മെക്സിക്കന്‍ പാർലമെന്റ് തള്ളിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് മമ്മികളുടെയും കൈകളിൽ 3 വിരലുകൾ വീതമാണുണ്ടായിരുന്നത്. ഒരു കുട്ടിയുടെ വലിപ്പം മാത്രമാണ് ഇവയ്ക്കുള്ളത്. പെറുവിലെ കസ്‌കോയില്‍ (Cusco) നിന്ന് ആയിരം വര്‍ഷം മുമ്പ് ലഭിച്ചതാണിവയെന്നാണ് ചടങ്ങ് സംഘടിപ്പിച്ചവർ അവകാശപ്പെട്ടിരുന്നത്. മെക്‌സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ കാർബൺ പരിശോധനയിലും ഈ മമ്മികള്‍ക്ക് ആയിരം വർഷത്തെ പഴക്കം കണ്ടെത്തിയിട്ടുണ്ട്.
റേഡിയോകാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൃതദേഹങ്ങളില്‍നിന്ന് ഡി എന്‍ എ സാംപിളെടുത്ത് പരിശോധന നടത്തിയിട്ടുണ്ട്. രണ്ട് മൃതാവശിഷ്ടങ്ങളും മനുഷ്യന്റെ പരിണാമപ്രക്രിയയുമായി പൊരുത്തപ്പെടുന്നവയല്ലെന്നും പറക്കുംതളികകളെക്കുറിച്ചു പഠിക്കുന്ന വ്യക്തി കൂടിയായ ഹൈമെ മൗസാന്‍ പറയുന്നു.
യു എഫ് ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ (UAP) കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ നാസ നേരത്തെ പുറത്തുവിട്ടിരുന്നു. മെക്സിക്കോയിലെ സാമ്പിളുകളുടെ സ്വഭാവം തനിക്കറിയില്ലെന്നും എന്നാൽ സുതാര്യത വേണമെന്നും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ അസ്‌ട്രോഫിസിക്‌സ് വിഭാഗം മുൻ മേധാവിയും യുഎപി റിപ്പോർട്ടിന്റെ ചെയർമാനുമായ ഡേവിഡ് സ്‌പെർഗലും വ്യക്തമാക്കി. യുഎഫ്ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ (UAP) കുറിച്ച് നിലവിൽ ഗവേഷണം നടക്കുന്നത് ഡേവിഡ് സ്‌പെർഗലിന്റെ നേതൃത്വത്തിലാണ്.
നിലവിൽ ഈ അന്യഗ്രഹ ജീവികളെ ലഭിച്ചിരിക്കുന്നത് യുഎഫ്ഒയിൽ നിന്ന് അല്ലെന്നും ഫോസിലൈസേഷന് വിധേയമായ ഡയാറ്റം മൈനിൽ നിന്നാണെന്ന് ഗവേഷണത്തിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് ഡാൻ ഇവാൻസും പറഞ്ഞു അന്യഗ്രഹജീവികൾ ഉണ്ടോ എന്ന കാര്യത്തിൽ തെളിവില്ലെന്നും എന്നാൽ നമ്മുടെ സൗരയുഥം കടന്ന് അവയ്ക്ക് എത്തിക്കൂടായ്കയില്ലെന്നും നാസയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുമുണ്ട്.












Click it and Unblock the Notifications