പേരക്കുട്ടികള്‍ക്ക് സമ്മാനം സിംഹകുട്ടികള്‍ വീഡിയോ വൈറലാകുന്നു
ഗാസ: നാം എല്ലാവരും കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുന്നത് പതിവാണ്. എന്നാല്‍ കളിക്കാന്‍ സിംഹ കുട്ടികളെ വാങ്ങിക്കൊടുത്തലോ? പേരക്കുട്ടികള്‍ക്ക് കളിക്കാന്‍ സിംഹ കുട്ടികളെ വാങ്ങിക്കൊടുത്തിരിക്കുകയാണ് ഒരു മുത്തച്ഛന്‍.
തന്റെ പേരക്കുട്ടികള്‍ക്ക് കളിക്കാനായി 54കാരനായ സയ്യിദ് എല്‍ദിന്‍ അല്‍ ജമാല്‍ സമ്മാനിച്ചത് രണ്ട് സിംഹക്കുട്ടികളെയാണ്. ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുകയാണ് സയ്യിദ് എല്‍ദിന്‍ അല്‍ ജമാലും കുടുംബവും.

രണ്ടര വയസ്സ് വീതം ഉളള സിംഹകുട്ടികളെ മൃഗശാലയില്‍നിന്നുമാണ് വാങ്ങിയയത്. കുട്ടികള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ കണ്ട് എല്ലാവരും ആദ്യം ഒന്നു ഞെട്ടി. സിംഹകുട്ടികളെ കണ്ട കുട്ടികള്‍ ആദ്യം ഭയന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അവര്‍ പ്രിയങ്കരരായി മാറി.
കുട്ടികള്‍ അധിക സമയവും ഇവര്‍ക്കൊപ്പമാണ് . സിംഹക്കുട്ടികളുടെ കളിയും ഉറക്കവും എല്ലാം കുട്ടികളുടെ കൂടെ തന്നെ. ക്യാമ്പിലെ മറ്റ് കുട്ടികള്‍ക്കും പ്രിയപ്പെട്ടതാണ് ഈ സിംഹക്കുട്ടികള്‍. ഒരു പൗണ്ട് ഇറച്ചിയാണ് ദിവസവും ഇവര്‍ അകത്താക്കുന്നത്. സിംഹക്കുട്ടികള്‍ വളരുമ്പോള്‍ അവയെ കൂട്ടിലിടാനാണ് സയ്യിദ് എല്‍ദിന്‍ അല്‍ ജമാലിന്റെ തീരുമാനം.












Click it and Unblock the Notifications