ധാക്ക ഭീകരാക്രമണം അനുകരിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാവുന്നു!!!
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍സ് റസ്‌റ്റോറന്റില്‍ ഭീകകര്‍ നടത്തിയ കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ അനുകരിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാവുന്നു. വിദേശികളുള്‍പ്പെടെ 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങള്‍ അനുകരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഭീകരവാദികളായും പോലീസ് ഉദ്യോഗസ്ഥരായും ചമഞ്ഞുകൊണ്ട് കുറ്റകൃത്യത്തിലേര്‍പ്പെടുന്നതാണ് ദൃശ്യങ്ങള്‍.
ഏഴ് ആക്രമണകാരികള്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബന്ദികളെ ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന വാര്‍ത്തകള്‍ നേരത്ത തന്നെ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ധാക്ക ആക്രമണത്തിന്റെ വീഡിയോ കണ്ട കുട്ടികളാണ് ഈ ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സുരക്ഷാ സേനയും ആക്രമണകാരികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷാ സേന എങ്ങനെയാണ് പെട്ടെന്ന് ഇടപെടുന്നതെന്നും പ്രതികരിക്കുന്നതെന്നും താണ് വീഡിയോയില്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ മുസ്ലിങ്ങളാണെങ്കില്‍ നിങ്ങളുടെ കഴുത്തറുക്കുമെന്ന് ബന്ദികളാക്കിയവരോട് മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോയുടെ പകുതിയില്‍ ചിത്രീകരിച്ചിട്ടുള്ളത്.
രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങള്‍ കുട്ടികളുടെ മനോഭാവത്തെ ഏതുതരത്തിലാണ് സ്വാധീനിക്കുന്നതുള്‍പ്പെടെ രാജ്യത്തിന് നല്‍കുന്ന ശക്തമായ മുന്നറിയിപ്പാണ് വൈറലായ വീഡിയോ നല്‍കുന്നത്. ബന്ദികളാക്കിയവരെ ചാവേറുകള്‍ പൊട്ടിത്തെറിച്ച് മരണമടയുന്നതും സ്ഥലത്തെത്തുന്ന പോലീസ് വ്യാജവിജയം ആഘോഷിക്കുന്നതായും പോലീസ് വ്യക്തമാക്കുന്നു. തങ്ങള്‍ ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ക്ക് അംഗീകാരം കൈവശപ്പെടുത്തുന്ന സുരക്ഷാ സേനക്കെതിരെയുള്ള കടുത്ത വിമര്‍ശനവും വീഡിയോയിലുണ്ട്.












Click it and Unblock the Notifications