ഐസിസിന്റെ പുതിയ കശാപ്പുകാര്‍ കൗമാരക്കാര്‍..കഴുത്തറുക്കുന്നതിന്റെ പരിശീലന വീഡിയോ പുറത്ത്
ദമാസ്ക്കസ്: കൂട്ടക്കൊലകള്‍ക്ക് അകമ്പടി സേവിയ്ക്കാന്‍ ഐസിസ് തീവ്രവാദികള്‍ കൗമാരക്കാരായ ജിഹാദികളെ ഉപയോഗിച്ച് തുടങ്ങി. ഐസിസ് പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് കൗമാരക്കാരെ കൂട്ടക്കൊലകള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്നത്. ദ ഇന്‍ഡിപെന്‍ഡന്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സിറിയയിലെ ഹമ പ്രവിശ്യയില്‍ എട്ട് ഷിയ മുസ്ലിം തടവുകാരെ കഴുത്തറുത്ത് കൊല്ലുന്നതിന് വേണ്ടിയാണ് ഐസിസുകാര്‍ തങ്ങളുടെ കൗമാരക്കാരായ ജിഹാദികളെ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ കുട്ടി ജിഹാദികളെ കൊണ്ട് കൊലപാകതം ചെയ്യിക്കുന്നില്ല. തോക്കുകളുമേന്തി തടവുകാരെ മുതിര്‍ന്ന തീവ്രവാദികള്‍ക്ക് സമീപം എത്തിയ്ക്കുകയാണ് കുട്ടി ജിഹാദികളുടെ ദൗത്യം.

എത്തിയ്ക്കുക മാത്രമല്ല തടവുകാരുടെ കൈകള്‍ രണ്ടും പിന്നിലേയ്ക്ക് കെട്ടുകയും കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്യുന്നുണ്ട്. തടവുകാരെ കശാപ്പ് ചെയ്യാനുള്ള കത്തികള്‍ മുതിര്‍ന്ന തീവ്രവാദികള്‍ക്ക് കൈമാറുന്നതും കുട്ടി തീവ്രവാദികളാണ്.
ഐസിസുകാര്‍ തന്നെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിയ്ക്കുന്ന സാഹചര്യത്തില്‍ വീഡിയോയുടെ ആധികാരികത സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് സ്ഥിരീകരിച്ചു. കുട്ടികളെ ജിഹാദി പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിച്ച് അംഗബംല കൂട്ടാനാണ് ഐസിസ് ഇത്തരം വീഡിയോകള്‍ പുറത്ത് വിടുന്നത് .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications