കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിക്കാരിയെ കൊന്ന അമ്മയ്ക്കെതിരെ മക്കളുടെ മൊഴി, അമ്മയെക്കാളും പ്രിയം ജോലിക്കാരിയോട്

  • By ജാനകി
Google Oneindia Malayalam News

റാസല്‍ഖൈമ: അമ്മയെക്കാള്‍ ആ കുട്ടികള്‍ക്ക് പ്രിയപ്പെട്ടത് വീട്ടുജോലിക്കാരി ആയിരുന്നോ എന്നറിയില്ല. പക്ഷേ കണ്‍മുന്നില്‍ വീട്ടുജോലിക്കാരിയെ അമ്മ തല്ലിക്കൊന്ന കാര്യം അവര്‍ കോടതിയില്‍ തുറന്ന് പറഞ്ഞു.

നീതിപീഠത്തിന് മുന്നില്‍ അമ്മയേയും ജോലിക്കാരിയേയും ഒരേ തുലാസില്‍ നിര്‍ത്തിയപ്പോള്‍ അവര്‍ക്ക് പ്രിയം ജോലിക്കാരിയോട് തന്നെയായിരുന്നു. റാസല്‍ഖൈമയില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വദേശി യുവതിയ്‌ക്കെതിരെ മക്കള്‍ മൊഴി നല്‍കിയത് വാര്‍ത്തയാകുന്നു.

അറസ്റ്റിലായി

അറസ്റ്റിലായി

വീട്ടുജോലിക്കാരിയെ അതക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനാണ് സ്ത്രീ അറസ്റ്റിലായത്. കോടതയില്‍ ഇവര്‍ കൊലപാതക കുറ്റം നിഷേധിച്ചു. സംഭവത്തിന് യുവതിയുടെ രണ്ട് ആണ്‍കുട്ടികളും ദൃക്‌സാക്ഷികളായിരുന്നു. കുട്ടികളെ കോടതി വിസ്തരിയ്ക്കുകയും ചെയ്തു.

എന്നിട്ടും

എന്നിട്ടും

പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിനിടെ അമ്മ ജോലിക്കാരിയെ മര്‍ദ്ദിച്ചെന്ന് കുട്ടികളില്‍ ഒരാള്‍ പറഞ്ഞു. പേടിച്ച ജോലിക്കാരി പ്രാണരക്ഷാര്‍ത്ഥം പൂന്തോട്ടത്തിലേയ്ക്ക് ഓടിയൊളിച്ചു. എന്നാല്‍ അമ്മ അവരെ കണ്ടെത്തിയെന്നും വീണ്ടും പൊതിരെ തല്ലിയെന്നും കുട്ടി മൊഴി നല്‍കി.

ക്രൂരം

ക്രൂരം

തല്ലിച്ചതച്ച ശേഷം പൂന്തോട്ടത്തില്‍ തന്നെ ജോലിക്കാരിയെ ഉപേക്ഷിച്ച് യുവതി പോവുകയായിരുന്നു. തുടര്‍ന്നാണ് ജോലിക്കാരി മരിയ്ക്കുന്നത്.

വിചാരണ

വിചാരണ

കേസില്‍ തുടര്‍ വിചാരണ ഡിസംബര്‍ 14ലേയ്ക്ക് മാറ്റി.

English summary
Children testify against mother over maid's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X