ക്രിസ്തുമസ് ദിനത്തില്‍ ചിലിയില്‍ അതി ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
ക്രിസ്തുമസ് ദിനത്തിലാണ് ചിലിയില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി
സാന്തിയാഗോ: ചിലിയില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കന്‍ ചിലിയിലെ പ്യുവെര്‍ട്ടോ മോണ്ട് പട്ടണത്തില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അമേരിക്ക കേന്ദ്രമായിട്ടുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രമാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 1000 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്.












Click it and Unblock the Notifications