കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ മണത്ത് തുരത്താന്‍ പട്ടികള്‍... ബ്രിട്ടനും ജര്‍മനിയും ഇപ്പോള്‍ ചിലിയും! ഇന്ത്യ ഇല്ല

Google Oneindia Malayalam News

സാന്തിയാഗോ(ചിലി): കൊവിഡിനെ എങ്ങനെ തുരത്തും എന്ന അങ്കലാപ്പിലാണ് ലോകം മുഴുവന്‍. ഒരുപാട് മരണനിരക്കൊന്നും ഇല്ലാത്ത ഈ രോഗം, പക്ഷേ ലോകത്തെ മുഴുവന്‍ തളച്ചിട്ടിരിക്കുകയാണ്. സാധ്യമായ എല്ലാവഴികളും അതുകൊണ്ട് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

പട്ടികളെ കൊണ്ട് മണിപ്പിച്ച് കൊവിഡ് ബാധ തിരിച്ചറിയാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ നടക്കുന്ന അഅന്വേഷണം. യുകെയിലും ജര്‍മനിയിലും ഒക്കെ ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചിലിയില്‍ പോലീസ് സ്‌നിഫര്‍ നായ്ക്കളെ ഇതിന് പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചിലിയില്‍

ചിലിയില്‍

ചിലിയില്‍ ഓഫീസുകളും സ്‌കൂളുകളും കോളേജുകളും ഒക്കെ തുറക്കാന്‍ പോവുകയാണ്. എന്നാല്‍ കരുതലില്ലാതെ ഒന്നും ചെയ്യാനും ആവില്ല. നായ്ക്കള്‍ക്ക് കൊവിഡ് ബാധിതരുടെ വിയര്‍പ്പ് മണത്താല്‍ തിരിച്ചറിയാന്‍ ആകുമോ എന്നാണ് അവിടെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം. റോയിറ്റേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രത്യേക ക്യാമ്പ്

പ്രത്യേക ക്യാമ്പ്

ചിലിയിലെ സാന്തിയാഗോയില്‍ നായ്ക്കളുടെ പരിശീലനത്തിനായി പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട് എന്നാണ് വാര്‍ത്ത. ലാബ്രഡോര്‍, ഗോള്‍ഡന്‍ റിട്രീവര്‍ ഇനങ്ങളിലുള്ള നായ്ക്കളാണ് ഇവിടെയുള്ളത്. പരിശീലനം നേടിയ നായ്ക്കളെ സ്‌കൂളുകള്‍ ബസ് സ്റ്റോപ്പുകള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളില്‍ എല്ലാം വിന്യസിക്കാന്‍ ആണ് പദ്ധതി.

തിരിച്ചറിയുമെന്ന്

തിരിച്ചറിയുമെന്ന്

രോഗബാധയുടെ ആദ്യഘട്ടം നായ്ക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്നാണ് ചിലിയിലെ പോലീസ് സ്‌പെഷ്യാലിറ്റി ട്രെയ്‌നിങ് സ്‌കൂള്‍ ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ക്രിസ്റ്റ്യന്‍ അസെവെഡോ യാനെസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. അങ്ങനെയുകുമ്പോള്‍ അത്തരക്കാരെ പെട്ടെന്ന് ഐസൊലേറ്റ് ചെയ്യാനും പിസിആര്‍ ടെസ്റ്റ് നടത്താനും സാധിക്കും. ഇത് സാമൂഹ വ്യാപനം ഒഴിവാക്കും എന്നാണ് വാദം.

യുകെയിലും ജര്‍മനിയിലും

യുകെയിലും ജര്‍മനിയിലും

യുകെയില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപിക്കല്‍ മെഡിസിന്റേയും ദുരാം യൂണിവേഴ്‌സിറ്റിയുടേയും നേതൃത്വത്തില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതിന് ഫണ്ടും നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

ജര്‍മനിയില്‍ സായുധ സേനയുടെ എട്ട് നായ്ക്കള്‍ ആണ് കൊവിഡ് മണം പിടിക്കാന്‍ രംഗത്തുള്ളത്. 1000 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 94 ശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഇല്ല

ഇന്ത്യയില്‍ ഇല്ല

എന്തായാലും ഇത്തരം ഒരു നീക്കം ഇന്ത്യയില്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നായ്ക്കള്‍ക്ക് മണം പിടിക്കാനുള്ള കഴിവുണ്ട് എന്നതും ചില രോഗങ്ങള്‍ അവ കണ്ടെത്തുന്നുണ്ട് എന്നതും ശരി തന്നെ. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ നായ്ക്കളുടെ മണം പിടിക്കല്‍ പരിശോധനയുടെ വിജയം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കേരളം കൂടുതല്‍ ഹോട്ടാകുന്നു; ഇന്ന് 17 ഹോട്ട് സ്‌പോട്ടുകള്‍കൂടി, മൊത്തം 492കേരളം കൂടുതല്‍ ഹോട്ടാകുന്നു; ഇന്ന് 17 ഹോട്ട് സ്‌പോട്ടുകള്‍കൂടി, മൊത്തം 492

സംസ്ഥാനത്ത് ഇന്നും 1000 കടന്ന് കൊവിഡ് ബാധ, 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 752 രോഗമുക്തി!സംസ്ഥാനത്ത് ഇന്നും 1000 കടന്ന് കൊവിഡ് ബാധ, 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 752 രോഗമുക്തി!

English summary
Chile is training sniffer dogs to identify Coronavirus, UK and Germany also trying the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X