കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ലക്ഷം ജനങ്ങള്‍ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത്! തരിമ്പുമില്ല അക്രമം.. അസമത്വം പൊറുപ്പിക്കില്ല

Google Oneindia Malayalam News

സാന്തിയാഗോ(ചിലി): ലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പത്ത് ലക്ഷത്തിലേറെ പേരാണ് തലസ്ഥാനമായ സാന്തിയാഗോയില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. അതും ഒരു അക്രമസംഭവം പോലും ഇല്ലാതെ.

രാജ്യത്ത് സാമൂഹിക, രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. അസമത്വത്തെ ചൊല്ലി, ചിലിയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ സമരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 16 പേരാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഏഴായിരത്തില്‍ പരം ജനങ്ങളെ സര്‍ക്കാര്‍ തടവിലാക്കുകയും ചെയ്തിരുന്നു.

അഗസ്റ്റോ പിനോഷേയുടെ ഏകാധിപത്യത്തിന് അവസാനം കുറിച്ച മുന്നേറ്റത്തോടാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ പലരും ഉപമിക്കുന്നത്. പ്രതിഷധത്തിന്റെ സന്ദേശം കേട്ടുവെന്നും തങ്ങള്‍ മാറിക്കഴിഞ്ഞു എന്നുമാണ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര പ്രതികരിച്ചത്.

പത്ത് ലക്ഷം ജനങ്ങള്‍

പത്ത് ലക്ഷം ജനങ്ങള്‍

ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ ഒക്ടോബര്‍ 25, വെള്ളിയാഴ്ച ഉച്ചയോടെ ആണ് പ്രതിഷേധമാര്‍ച്ച് തുടങ്ങിയത്. പത്ത് ലക്ഷത്തിലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കിലോമീറ്ററുകളോളം പ്രതിഷേധമാര്‍ച്ച് നീണ്ടു. പതാകകള്‍ വീശും, മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരമ്പരാഗത വാദ്യമേളങ്ങളും എല്ലാം ആയി തീര്‍ത്തും സമാധാനപരം ആയിരുന്നു പ്രതിഷേധമാര്‍ച്ച്.

ചരിത്രം

ചരിത്രം

ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ ഭരണം അവസാനിപ്പിച്ചതും ഇത്തരം ഒരു മുന്നേറ്റത്തിലൂടെ ആയിരുന്നു. 1973 മുതല്‍ 1990 വരെ ആയിരുന്നു പിനോഷെയുടെ കിരാതഭരണം. ഇക്കാലത്താണ് ചിലിയുടെ ഭരണഘടനയും സാമ്പത്തിക നയങ്ങളും പൊളിച്ചെഴുതപ്പെടുന്നത്. ഇന്നും അതേ ഭരണഘടനയും നയങ്ങളും തന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്. പുതിയ ഭരണഘടനയ്ക്ക് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ പ്രതിഷേധം.

30 പെസോയുടേതല്ല, 30 വര്‍ഷങ്ങളുടേത്

30 പെസോയുടേതല്ല, 30 വര്‍ഷങ്ങളുടേത്

മെട്രോ തീവണ്ടി നിരക്ക് കൂട്ടിയതായിരുന്നു പെട്ടെന്നുള്ള പ്രതിഷേധങ്ങളുടെ തുടക്കം. പിന്നീടത് മൊത്തത്തലുള്ള ജീവിതച്ചെലവ് വര്‍ദ്ധനയ്‌ക്കെതിരേയും പരക്കുകയായിരുന്നു. ഇപ്പോള്‍ അസമത്വവും ഭരണഘടനാ പ്രശ്‌നങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബൃഹത്തായ സമരമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളാണ് സമരത്തെ ഇത്രയും വലിയ തലത്തിലേക്ക് എത്തിച്ചത്. ഇത് 30 പെസോയുടെ പ്രശ്‌നമല്ല, 30 വര്‍ഷങ്ങളുടെ പ്രശ്‌നം ആണെന്നാണ് സമരത്തിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം.

സന്ദേശം കിട്ടിക്കഴിഞ്ഞു, ഞങ്ങള്‍ മാറി

സന്ദേശം കിട്ടിക്കഴിഞ്ഞു, ഞങ്ങള്‍ മാറി

ഇത്രയും വലിയ ഒരു ബഹുജന മുന്നേറ്റമായി ഈ പ്രതിഷേധം മാറുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയും കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തെ അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ വരെ രംഗത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പിനാരെ തന്റെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.

ജനങ്ങളുടെ സന്ദേശം തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു. തങ്ങള്‍ മാറിക്കഴിഞ്ഞു എന്നാണ് പ്രതിഷേധ മാര്‍ച്ചിനെ കുറിച്ച് പിനാരെ ട്വിറ്ററില്‍ പ്രതികരിച്ചത്.

ചിലിയുടെ സ്ഥിതി

ചിലിയുടെ സ്ഥിതി

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സാമ്പത്തിക സ്ഥിരതയുടെ രാജ്യമാണ് ചിലി. എന്നാല് കടുത്ത സാമ്പത്തിക അസമത്വമാണ് രാജ്യത്തിനുള്ളില്‍ ഇതാണ് പ്രതിഷേധം ആളിക്കത്താനുള്ള പ്രധാന കാരണം. ചിലിയുടെ ചരിത്രത്തിലെ ആദ്യത്തെ ശതകോടീശ്വരനായ പ്രസിഡന്റാണ് സെബാസ്റ്റ്യന്‍ പിനാരെ. 2010 ല്‍ ആയിരുന്നു ആദ്യം പിനാരെ പ്രസിഡന്റ് ആകുന്നത്. 2014 ല്‍ സ്ഥാനമൊഴിഞ്ഞ പിനാരെ 2018 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

 ജെജെപി നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം... പുറത്തിറങ്ങുന്നത് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ജെജെപി നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം... പുറത്തിറങ്ങുന്നത് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്ക്

English summary
Chile Protest: One Million people gathered in protest march at Santiago, demanding reform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X