കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ വന്‍ ചതി.... മാസ്‌കുകള്‍ കണ്ട് ഇറ്റലി ഞെട്ടി, യൂറോപ്പ് പോലും അറിഞ്ഞില്ല, അന്താരാഷ്ട്ര വഞ്ചന!

Google Oneindia Malayalam News

മിലാന്‍: അന്താരാഷ്ട്ര തലത്തില്‍ കൊറോണവൈറസിനെതിരെ പോരാടുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ചൈനയുടെ തീരുമാനത്തില്‍ വന്‍ ചതി. ഇറ്റലിയെ മാസ്‌കുകളിലും മറ്റ് അടിയന്തര ഉപകരണങ്ങളിലും ചൈന ചതിച്ചിരിക്കുകയാണ്. തെളിവ് സഹിതമാണ് ഇത് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും ചൈന നിര്‍മിച്ചതല്ല. മറ്റ് രാജ്യങ്ങള്‍ നല്‍കിയത് ആരുമറിയാതെ ഇറ്റലിക്ക് നല്‍കുകയായിരുന്നു.

ഏറ്റവും വലിയ കാര്യം ഇറ്റലി രോഗത്തിനെതിരെ പൊരുതുമ്പോഴാണ് ഈ വഞ്ചന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ പടയൊരുക്കം നടത്തുമ്പോഴാണ് ഈ ചതി പുറത്തുവന്നിരിക്കുന്നത്. യൂറോപ്പ് പോലും അറിയാതെയാണ് ചൈനയുടെ ഈ നീക്കങ്ങള്‍. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അന്താരാഷ്ട്ര തട്ടിപ്പുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.

ചൈനയുടെ അന്താരാഷ്ട്ര തട്ടിപ്പ്

ചൈനയുടെ അന്താരാഷ്ട്ര തട്ടിപ്പ്

ഇറ്റലിയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കച്ചവട കണ്ണുമായിട്ടാണ് ചൈന അവരെ സമീപിച്ചത്. സുരക്ഷാ ഉപകരണങ്ങളും മാസ്‌കുകളും ഇറ്റലിക്ക് വന്‍ വിലയ്ക്കാണ് ചൈന കൈമാറിയത്. യൂറോപ്പ്യന്‍ യൂണിയന്‍ സൗജന്യമായി ചൈനയ്ക്ക് നല്‍കിയ ഉപകരണങ്ങളാണ് ഇത്തരത്തില്‍ വന്‍ തുകയ്ക്ക് മറിച്ചുവിറ്റിരിക്കുന്നത്. കൊറോണ വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഇതേ കിറ്റുകളാണ് ഇറ്റലിക്ക് നല്‍കിയിരുന്നത്. യൂറോപ്പ്യന്‍ യൂണിയന്‍ ചൈനയില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ പിപിഇ കിറ്റുകള്‍ അവര്‍ക്ക് കൈമാറിയിരുന്നു. ഇതൊന്നും അറിയാതെയാണ് ഇറ്റലി ഈ കിറ്റുകള്‍ വാങ്ങിയത്.

കൊടും ചതി

കൊടും ചതി

യൂറോപ്പില്‍ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് ഇറ്റലി ടണ്‍ കണക്കിന് പിപിഇ കിറ്റുകള്‍ ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. എന്നാല്‍ ചൈന ഇതേ കിറ്റുകളാണ് ഇപ്പോള്‍ ഇറ്റലിക്ക് വന്‍ നിരക്കില്‍ നല്‍കിയിരിക്കുന്നത്. ഇറ്റലി ഇത് വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇറ്റലി ഇത്രയും കിറ്റുകള്‍ യൂറോപ്പ്യന്‍ യൂണിയന്റെ പേരിലാണ് നല്‍കിയത്. അതേസമയം വൈറസ് വ്യാപനത്തിനിടയില്‍ ചൈന വലിയ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിടുന്നതെന്ന ആരോപണം ഇതോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്.

ഇറ്റലിക്ക് അമ്പരപ്പ്

ഇറ്റലിക്ക് അമ്പരപ്പ്

ചൈനയുടെ കൊടും ചതിയില്‍ ഇറ്റലി അമ്പരിന്നിരിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 636 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്കില്‍ കുറവുണ്ടെന്ന കാര്യം അവരെ ആശ്വസിക്കിപ്പിക്കുന്നുണ്ട്. ഇതുവരെ 16523 പേരാണ് ഇറ്റലിയില്‍ മരിച്ച് വീണത്. ചൈനയേക്കാള്‍ എത്രയോ കൂടുതലാണ് മരണനിരക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇറ്റലിയിലാണ്. ഇതുവരെ 93187 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ഓരോ ആഴ്ച്ച പിന്നിടുന്തോറും ഇത് കുറഞ്ഞ് വരുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഈ ചതി ഇറ്റലി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ അവരും രംഗത്തെത്താനാണ് സാധ്യത.

നിലവാരം കുറഞ്ഞവ

നിലവാരം കുറഞ്ഞവ

ചൈന ആഗോള പ്രതിസന്ധിയെ ശരിക്കും മുതലെടുക്കാനുള്ള ഓട്ടത്തിലാണ്. എന്നാല്‍ ചൈന ഇറ്റലിയെ മാത്രമല്ല പല രാജ്യങ്ങളെയും മെഡിക്കല്‍ ഉപകരണങ്ങളുടെ പേരില്‍ വഞ്ചിച്ചിട്ടുണ്ട്. എല്ലാം നിലവാരം കുറഞ്ഞവയാണ്. കൊറോണ അതിവേഗം തിരിച്ചറിയാന്‍ സാധിക്കുന്ന ടെസ്റ്റിംഗ് കിറ്റുകള്‍ 50000 എണ്ണമാണ് സ്‌പെയിന്‍ തിരിച്ചയച്ചത്. നെതര്‍ലന്‍ഡും നേരത്തെ കിറ്റുകളും സുരക്ഷാ കവചങ്ങളും തിരിച്ചയച്ചിരുന്നു. തുര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപബ്ലിക്ക് എന്നിവര്‍ രോഗത്തിന്റെ വ്യാപ്തി ഈ ഉപകരണങ്ങളില്‍ കൃത്യമായി അറിയുന്നില്ലെന്നും ഉന്നയിച്ചിരുന്നു.

നാല് മില്യണ്‍ മാസ്‌കുകള്‍

നാല് മില്യണ്‍ മാസ്‌കുകള്‍

ചൈന വിവിധ രാജ്യങ്ങള്‍ക്കായി നാല് മില്യണോളം മാസ്‌കുകളാണ് കഴിഞ്ഞ മാസം നല്‍കിയത്. ഇവയുടെ നിലവാരത്തേക്കാള്‍ ഏറെ ചൈന നടത്തിയ തട്ടിപ്പുകളാണ് വിദേശ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. നേരത്തെ ചൈന രാജ്യത്തെ എല്ലാ ഫാക്ടറികളോടും മാസ്‌കുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 3.86 മില്യണ്‍ മാസ്‌കുകള്‍ കയറ്റുമതി ചെയ്തു. സുരക്ഷാ കവചങ്ങള്‍ 37.5 മില്യണും വെന്റിലേറ്ററുകള്‍ 16000 എണ്ണവും ടെസ്റ്റിംഗ് കിറ്റുകള്‍ 2.84 മില്യണും മാര്‍ച്ച് ഒന്ന് വരെ ചൈന കയറ്റി അയച്ചിട്ടുണ്ട്.

ചൈനയുടെ കുരുക്കില്‍ ഇന്ത്യയും

ചൈനയുടെ കുരുക്കില്‍ ഇന്ത്യയും

ചൈനയില്‍ നിന്ന് സുരക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയും വാങ്ങിയിട്ടുണ്ട്. 1.70 ലക്ഷം ഉപകരണങ്ങളാണ് ചൈന വാങ്ങിയത്. 20000 കവറോളുകളും വാങ്ങിയിട്ടുണ്ട്. അതേസമയം ചൈനയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇക്കാര്യം പരിശോധിക്കാനും ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ഈ വാദങ്ങളെ ചൈന തള്ളിയിട്ടുണ്ട്. മാധ്യമ വാര്‍ത്തകളില്‍ സത്യാവസ്ഥ പൂര്‍ണമായും വന്നിട്ടില്ലെന്ന് ചൈന പറഞ്ഞു. അതേസമയം ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങളും തദ്ദേശീയമായി ഉപയോഗിക്കുന്നതും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്നും ചൈന പ്രതികരിച്ചു.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
യുഎസ് കലിപ്പില്‍

യുഎസ് കലിപ്പില്‍

ട്രംപ് ഭരണകൂടം രൂക്ഷമായിട്ടാണ് ചൈനയ്‌ക്കെതിരെ പ്രതികരിച്ചത്. ചൈന ലോകത്തെ സംരക്ഷിക്കുന്നത് അവരാണെന്ന്് അവകാശപ്പെടുകയാണ്. ഇറ്റലിയെ മരണനിരക്കില്‍ നിന്ന് പിന്നോട്ട് നയിച്ചതും അവരാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാണ് എല്ലാവരെയും സഹായിക്കേണ്ടത്. കാരണം ഈ വൈറസ് ഉദ്ഭവിച്ചത് ചൈനയില്‍ നിന്നാണ്. അതുകൊണ്ട് മരണത്തിന്റെ ഉത്തരവാദികള്‍ അവരാണ്. ലോകത്തിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ മറച്ചുവെച്ചു. അമേരിക്ക ഇക്കാര്യത്തില്‍ വൈകി പ്രതികരിച്ചത് യഥാര്‍ത്ഥ വിവരങ്ങള്‍ ചൈന തരാത്തത് കൊണ്ടായിരുന്നു. മനുഷ്യരില്‍ നിന്ന് കൊറോണ പകരില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ട്രംപ് ഭരണകൂടം പറഞ്ഞു.

English summary
china allegedly sells italian ppe's received as charity to italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X