• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ കളിയുമായി ചൈന; അറബ് രാജ്യങ്ങളില്‍ പിടിമുറുക്കുന്നു, 2000 കോടി ഡോളര്‍ സഹായം നല്‍കും

  • By desk

ബെയ്ജിംഗ്: അറബ് രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക പുരോഗതിക്കായി 2000 കോടി ഡോളര്‍ വായ്പയായി നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ നടന്ന ചൈന-അറബ് ഫോറത്തിലാണ് പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം.

പ്രത്യേക അറബ് പാക്കേജ്

പ്രത്യേക അറബ് പാക്കേജ്

അറബ് രാജ്യങ്ങളില്‍ ഗുണാത്മകമായ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുകയും നല്ല തൊഴിലവസരങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന പദ്ധതികള്‍ക്കു വേണ്ടിയാണ് വായ്പ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അറബ് രാജ്യങ്ങളുടെ സാമ്പത്തിക പുനര്‍നിര്‍മാണത്തിനും വ്യവസായ വല്‍ക്കരണത്തിനും വേണ്ടിയുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമാണ് സാമ്പത്തിക സഹായമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

150 ദശലക്ഷം ഡോളര്‍ വേറെയും

150 ദശലക്ഷം ഡോളര്‍ വേറെയും

ഇതിനു പുറമെ അറബ് രാജ്യങ്ങളുടെ സുരക്ഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി 150 ദശലക്ഷം ഡോളര്‍ വേറെയും ചൈന ചെലവഴിക്കും. പോലിസിനും മറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വിദഗ്ധ പരിശീലനങ്ങള്‍ക്കുമായാണ് ഈ തുക ഉപയോഗിക്കുക. മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വാധീനം ശക്തിപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ സാമ്പത്തിക സഹായ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അറബ് നാടുകളില്‍ പ്രത്യേക കണ്ണ്

അറബ് നാടുകളില്‍ പ്രത്യേക കണ്ണ്

പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ മിഡിലീസ്റ്റിലും ആഫ്രിക്കയിലും ചൈനയുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഷി ജിന്‍പിംഗ് മുന്‍തൂക്കം നല്‍കിയിരുന്നു. അറബ് ലീഗ് അംഗരാജ്യങ്ങളിലെ ചൈനയുടെ ആദ്യ സൈനിക താവളം ജിബൂട്ടിയില്‍ സ്ഥാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. ജിബൂട്ടിക്ക് മാത്രം 130 കോടി ഡോളര്‍ സഹായം ചൈന ഇതിനകം നല്‍കിയിട്ടുണ്ടെന്നാണ് യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈന-ആഫ്രിക്ക റിസേര്‍ച്ച് ഇനീഷ്യേറ്റീവിന്റെ കണ്ടെത്തല്‍.

വായ്പയില്‍ ആശങ്കയും

വായ്പയില്‍ ആശങ്കയും

ഇത്രയേറെ പണം ചെറുരാജ്യങ്ങള്‍ക്ക് നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉദാഹരണമായി ശ്രീലങ്കയ്ക്ക് സുപ്രധാന തുറമുഖമായ ഹമ്പന്‍ടോട്ടയുടെ നിയന്ത്രണം ഭാഗികമായി നഷ്ടമാവാന്‍ കാരണം ഇതായിരുന്നു. ചൈന നല്‍കിയ വായ്പ തിരിച്ചടക്കാനാവാതെയാണ് ശ്രീലങ്ക തുറമുഖത്തിന്റെ കൂടുതല്‍ നിയന്ത്രണം ചൈനയ്ക്ക് നല്‍കിയത്.

സില്‍ക്ക് റോഡ് പദ്ധതി

സില്‍ക്ക് റോഡ് പദ്ധതി

ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയായ ഒരു ലക്ഷം കോടി ഡോളറിന്റെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമാണ് അറബ് രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. പുരാതന കാലത്ത് ഏഷ്യ, ആഫ്രിക്ക, മിഡിലീസ്റ്റ്, യൂറോപ്പ് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരത്തിനായി ഉപയോഗിച്ചിരുന്ന സില്‍ക്ക് റോഡ് പുനസൃഷ്ടിക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യം. പുരാതന കാലത്തെ വ്യാപാര സിരാകേന്ദ്രമായി അറബ് രാജ്യങ്ങള്‍ക്ക് പദ്ധതിയില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ചൈന കരുതുന്നു.

അറബ് ജനത കുടുംബാംഗങ്ങളെ പോലെ

അറബ് ജനത കുടുംബാംഗങ്ങളെ പോലെ

ചൈനക്കാരും അറബ് ജനതയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തോന്നിക്കുമെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെയാണെന്ന് ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. പഴയകാല വ്യാപാരബന്ധവും സില്‍ക്ക് റോഡും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി ഇതിനകം മധ്യപൗരസ്ത്യ രാജ്യങ്ങളിലെ നിരവധി തുറമുഖങ്ങള്‍, റോഡുകള്‍, റെയില്‍വേകള്‍ തുടങ്ങിയ പദ്ധതികളില്‍ ചൈന ഇതിനകം വന്‍ നിക്ഷേപമിറക്കിക്കഴിഞ്ഞു.

English summary
China will provide Arab states with $20 billion in loans for economic development, President Xi Jinping told top Arab officials Tuesday, as Beijing seeks to build its influence in the Middle East and Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X