കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെലോസിയുടെ സന്ദർശനത്തിനിടയിലും പ്രകോപനവുമായി ചൈന: തായ്‌വാന് മുകളിലൂടെ പറന്നത് 27 യുദ്ധവിമാനങ്ങള്‍

Google Oneindia Malayalam News

യുഎസ് ജനപ്രതിനിധി സഭ സ്പീക്കറുടെ തായ്‌വാൻ സന്ദർശനത്തിനിടയിലും പ്രകോപനവുമായി ചൈന. നാന്‍സി പെലോസി തായ്‌വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെ ചൈനയുടെ 27 യുദ്ധ വിമാനങ്ങളാണ് തായ് വ്യോമ പ്രതിരോധ മേഖല മറികടന്ന് പറന്നത്. തങ്ങളുടെ അധികാര പരിധിയിലുള്ളതെന്ന് ചൈന അവകാശപ്പെടുന്ന തായ്‌വാനിലേക്ക് അമേരിക്കന്‍ സ്പീക്കർ എത്തിയതാണ് ചൈനീസ് സേനയെ പ്രകോപിതരാക്കിയത്.

അത് സ്പോർട്സ് ബ്രാ.. ; ഇന്ദ്രജിത്തിന്റെ മോളായിരുന്നതെങ്കില്‍ ആരും പറയാനൊന്ന് പേടിക്കും: ഹനാന്‍അത് സ്പോർട്സ് ബ്രാ.. ; ഇന്ദ്രജിത്തിന്റെ മോളായിരുന്നതെങ്കില്‍ ആരും പറയാനൊന്ന് പേടിക്കും: ഹനാന്‍

''2022 ഓഗസ്റ്റ് 3 ന് 27 വിമാനങ്ങൾ (റിപ്പബ്ലിക് ഓഫ് ചൈനയുടേത്) തായ്വാന്‍ പരിസരത്ത് പ്രവേശിച്ചു," പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റിൽ പറഞ്ഞു. തായ്‌വാൻ പെലോസിക്ക് ആതിഥേയത്വം വഹിച്ചത് ധിക്കാരപരമായ നടപടിയെന്നായിരുന്നു ചൈനയുടെ പ്രതികരണം. സന്ദർശനത്തിനുള്ള പ്രതികാരമായി ദ്വീപിന്റെ തീരത്തോട് അപകടകരമായി അടുത്ത് സൈനികാഭ്യാസത്തിന് ചൈന തയ്യാറെടുക്കുന്നുമുണ്ട്. ചൈനയുടെ ഭീഷണി വകവെക്കാതെയായിരുന്നു പെലോസി ചൊവ്വാഴ്ച തായ്‌വാനിൽ ഇറങ്ങിയത്.

ff

ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിൽ ഒന്നായ തായ്‌വാൻ തീരത്തിന് തൊട്ടുതാഴെയുള്ള കടലിലാണ് ചൈനയുടെ സൈനികാഭ്യാസം. "ആവശ്യവും നീതിയുക്തവുമായ" സൈനിക അഭ്യാസങ്ങളാണെന്നാണ് ചൈന പ്രതികരിച്ചത്. "പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള നിലവിലെ പോരാട്ടത്തിൽ, അമേരിക്ക പ്രകോപനക്കാരാണ്, ചൈനയാണ് ഇര," ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, 'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്നാണ് നാൻസി പെലോസി തന്റെ പ്രസംഗത്തില്‍ തായവാനെ വിശേഷിപ്പിച്ചത്. ഇത് ചൈനയെ പ്രത്യക്ഷമായി തന്നെ ലക്ഷ്യം വെക്കുന്ന പ്രസ്താവനയായിട്ടാണ് കാണുന്നത്. 23 മില്യൺ ജനസംഖ്യയുള്ള ദ്വീപ് ഭീരുത്വത്തോടെ ഇരിക്കില്ലെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെനും പറഞ്ഞു.
"മനപ്പൂർവ്വം ഉയർത്തിയ സൈനിക ഭീഷണികൾ നേരിടുന്നതില്‍ തായ്‌വാൻ പിന്നോട്ട് പോകില്ല. ഞങ്ങൾ... ജനാധിപത്യത്തിനായുള്ള പ്രതിരോധ നിരയിൽ തുടരും," തായ്‌പേയിൽ പെലോസിയുമായുള്ള ഒരു പരിപാടിയിൽ സായ് പറഞ്ഞു.

"ഈ നിർണായക നിമിഷത്തിൽ തായ്‌വാന് നിങ്ങളുടെ ഉറച്ച പിന്തുണ കാണിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിച്ചതിന്" 82 കാരിയായ യുഎസ് നിയമനിർമ്മാതാവിന് നന്ദി പറയുന്നുവെന്നും അവർ വ്യക്തമാക്കി. ലോക വേദിയിൽ തായ്‌വാനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ചൈന തായ്‌പേയുമായി ഔദ്യോഗിക കൈമാറ്റം നടത്തുന്ന രാജ്യങ്ങളെ എതിർക്കുകയും ചെയ്യുന്നു. .

പ്രസിഡന്റ് കഴിഞ്ഞാല്‍ രണ്ടാമനായ പെലോസി, 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉദ്യോഗസ്ഥനാണ്. "ഇന്ന്, ഞങ്ങളുടെ പ്രതിനിധി ... തായ്‌വാനോടുള്ള പ്രതിബദ്ധത വ്യക്തമാക്കാനാണ് തായ്‌വാനിലേക്ക് വന്നത്," സായ്‌ക്കൊപ്പമുള്ള പരിപാടിയിൽ പെലോസി പറഞ്ഞു.

English summary
China angered by Pelosi's visit: 27 fighter jets flew over Taiwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X