കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനയുടെ 'വാട്ടർബോംബ്': ബ്രഹ്മപുത്രാ നദിയിൽ ജലവൈദ്യുത പദ്ധതി

Google Oneindia Malayalam News

ബെയ്ജിംങ്: ബ്രഹ്മപുത്രാ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ചൈന. നവംബർ 30നാണ് ടിബറ്റിൽ യാർലങ് സാങ്പോ നദിയിൽ ജലവൈദ്യുത പദ്ധതി ആരംഭിക്കാൻ പോകുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിനെയും ഭൂട്ടാനെയും പ്രതികൂലമായി ബാധിക്കുന്നതാണ് ചൈനയുടെ പുതിയ പദ്ധതി. ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിൽ തർക്കം പരിഹരിക്കാതെ കിടക്കുന്ന സാഹചര്യത്തിലാണ് ചൈന നിർണ്ണായക പ്രഖ്യാപനം നടത്തുന്നത്. 4,057 കീലോമീറ്റർ വരുന്ന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ചൈന വൻതോതിൽ സൈന്യത്തെ വിന്യസിക്കുക്കയും ചെയ്തതോടെയാണ് ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ വിള്ളലേൽക്കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം അത്ര പ്രധാനപ്പെട്ടതല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ചൈനീസ് നീക്കം.

 കൊവിഡ് വാക്സിസിൻ; അമേരിക്കക്കാർക്ക് ആദ്യം നൽകണം.. ഉത്തരവ് ഇറക്കി ട്രംപ് കൊവിഡ് വാക്സിസിൻ; അമേരിക്കക്കാർക്ക് ആദ്യം നൽകണം.. ഉത്തരവ് ഇറക്കി ട്രംപ്

ചൈനീസ് നീക്കം ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുള്ള നടപടികളുമായി പൊരുത്തപ്പെടുന്നതായും തൽഫലമായി ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിന് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് ദിനപത്രത്തിലെ റിപ്പോർട്ടുകൾ.

china3-15904633

ഇന്ത്യയുടെ പ്രതിഷേധം ബ്രഹ്മപുത്രാ നദിയിലെ ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ചൈനയുടെ തീരുമാനം വൈകിയിട്ടുള്ളതെന്ന് ഷാങ്ഹായ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ സ്റ്റഡീസിലെ റിസർച്ച് സെന്റർ ഫോർ ചൈന-സൗത്ത് ഏഷ്യ സഹകരണ സെക്രട്ടറി ജനറൽ ലിയു സോംഗി സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്ലോബൽ ടൈംസിൽ ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇന്ത്യ- ചൈന പിരിമുറുക്കം നിലനിൽക്കുന്ന ഈ സമയത്ത് ഈ പ്രഖ്യാപനം നടത്താനുള്ള നീക്കം മന പൂർവമാണെന്ന സൂചനകളും ഇത് നൽകുന്നു.

ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നിടത്ത് ജലവൈദ്യുത പദ്ധത നടപ്പിലാക്കുമെന്നും ലിയു വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഷീ ജിൻ പിങ്ങിന്റെ നേതൃത്വത്തിൽ ചേർന്നിട്ടുള്ള യോഗത്തെ തുടർന്നാണ് പുതിയ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. സൌത്ത്- നോർത്ത് വാർട്ടർ ഡൈവേർഷൻ പദ്ധതിയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. പദ്ധതി പ്രഖ്യാപനം ഇന്ത്യ- ചൈന ബന്ധത്തിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായിരുന്നു. 2002 നവംബറിൽ ഔദ്യോഗികമായി ആരംഭിച്ച മൾട്ടി-ബില്യൺ ഡോളറിന്റെ തെക്ക്- വടക്ക് നദീ വഴിതിരിച്ചുവിടൽ പദ്ധതിയുടെ ഭാഗമാണ് ഈ ജലവൈദ്യുത പദ്ധതി, ബ്രഹ്മപുത്ര നദി വഴിതിരിച്ചുവിടുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ബ്രഹ്മപുത്രയിൽ ഒരു പ്രധാന ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിനായി 2003 ൽ ചൈന വാട്ടർ ആൻഡ് കൺസർവേൻസി ആൻഡ് ഹൈഡ്രോപവർ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് നിരവധി സാധ്യതാ പഠനങ്ങൾ നടത്തിയിരുന്നു. പിന്നീട് ഇതിന്റെ റിപ്പോർട്ടും സമർപ്പിക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
China announces new Hydro water power project river Brahmaputra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X