കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വീണ്ടും വിറയ്ക്കുന്നു... തിരിച്ചെത്തി കൊറോണ, 75 പുതിയ കേസുകള്‍, വീണ്ടും ലോക്ഡൗണ്‍!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസിന്റെ ഭീതി അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു ലോകം. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും വലിയ പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത്. ചൈനയില്‍ വീണ്ടും രോഗം തിരിച്ചെത്തിയിരിക്കുകയാണ്. കടുത്ത പ്രശ്‌നങ്‌ളാണ് ചൈന നേരിടുന്നത്. വീണ്ടും മാര്‍ക്കറ്റുകളില്‍ നിന്ന് രോഗം വിവിധയിടങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ് ചൈന.

ചൈനയില്‍ ഗുരുതരം

ചൈനയില്‍ ഗുരുതരം

ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിംഗ് കടുത്ത ഭയത്തിലാണ്. 75 പുതിയ സേകുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഈ ഒരൊറ്റ മാര്‍ക്കറ്റില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് കേസുകള്‍ പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇതോടെ സമീപപ്രദേശങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

രോഗം വന്നത് ഏത് വഴിക്കാണെന്ന് കണ്ടെത്താനുള്ള ശ്രമം ചൈന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റുകളും വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൈന രോഗത്തെ നിയന്ത്രിച്ചെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ് ചൈനയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36 കേസുകളും ബെയ്ജിംഗിലാണ്.

രണ്ടാം വരവാണോ?

രണ്ടാം വരവാണോ?

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവാണെന്ന് സംശയം ശക്തമാണ്. ഇത്തവണയും ഒരു മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കസ്റ്റര്‍ മേഖലയായി കാണുന്ന ഷിന്‍ഫാദി മാര്‍ക്കറ്റിലാണ് കൊറോണ വീണ്ടും വന്നിരിക്കുന്നത്. യുക്വാന്‍ഡോങ് മാര്‍ക്കറ്റുകളിലും കൊറോണ കേസുകല്‍ ഉണ്ടെന്ന് നഗരഭരണ കേന്ദ്രത്തിന്റെ വക്താവ് ലിജ ജുന്‍ജി പറഞ്ഞു. ബെയ്ജിംഗിലെ ഹൈദാന്‍ ജില്ലയിലുള്ള മേഖലയാണിത്. രണ്ട് മാര്‍ക്കറ്റുകളും അടച്ച് പൂട്ടിയിരിക്കുകയാണ്. സ്‌കൂളുകളും അടച്ചു.

വീടിന് പുറത്തിറങ്ങരുത്

വീടിന് പുറത്തിറങ്ങരുത്

ഈ മാര്‍ക്കറ്റുകളുടെ സമീപപ്രദേശത്തുള്ള പത്ത് ഹൗസിംഗ് എസ്റ്റേറ്റുകളിലുള്ളവരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. എന്നാല്‍ എത്ര വീടുകളാണ് ലോക്ഡൗണ്‍ പരിധിയില്‍ വരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ആയിരങ്ങളെ ഈ നിയമം ബാധിക്കും. ഷിന്‍ഫാഡി മാര്‍ക്കറ്റില്‍ നിന്നുള്ള ജോലിക്കാരില്‍ കൂട്ടമായി ടെസ്റ്റിംഗ് ആരംഭിച്ചിരിക്കുകയാണ് ചൈന. സമീപപ്രദേശങ്ങളില്‍ ഉള്ളവരെയും ഇവരെ സന്ദര്‍ശിച്ചവരെയും ഒഴിവാക്കിയിട്ടില്ല. സ്റ്റേഡിയത്തില്‍ പരിശോധനയ്ക്കായി വരി നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പതിനായിരങ്ങള്‍ക്ക് ടെസ്റ്റ്

പതിനായിരങ്ങള്‍ക്ക് ടെസ്റ്റ്

ഈ മേഖലയിലെ 46000 നിവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പതിനായിരം പേരെ ഇപ്പോള്‍ തന്നെ ടെസ്റ്റ് ചെയ്ത് കഴിഞ്ഞു. ബെയ്ജിംഗിലേക്ക് യാത്ര വേണ്ടെന്ന് ചൈനയിലെ പല നഗരങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. കമ്പനികളോടും പല സന്നദ്ധ സംഘടനകളോടും ബെയ്ജിംഗ് സന്ദര്‍ശിച്ചവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ക്വാറന്റൈനിലാക്കും. ചൈനയിലെ കമ്പനികള്‍ ജോലിക്കാരോട് ഇവിടെ സന്ദര്‍ശിച്ചവരെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ചൈനയിൽ തിരിച്ചെത്തി കൊറോണ | Oneindia Malayalam
മാര്‍ക്കറ്റ് പ്രതിക്കൂട്ടില്‍

മാര്‍ക്കറ്റ് പ്രതിക്കൂട്ടില്‍

ചൈനയുടെ ഭക്ഷണരീതിയും ശുചിത്വക്കുറവും ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. 19കാരി ഷാവോ പറയുന്നത് സ്‌കൂളുകള്‍ ബെയ്ജിംഗില്‍ തുറന്ന് തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും ഭയത്തിലാണ്. താന്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. സ്വന്തം ഗ്രാമത്തിലേക്ക് താന്‍ മടങ്ങുകയാണെന്നും ഷാ പറഞ്ഞു. കൊറോണയെ കുറിച്ച് വലിയ ആശങ്കയുണ്ടെന്നും കുട്ടി പറഞ്ഞു. ഇന്ന് മാത്രം വിദേശത്ത് നിന്നെത്തിയവരുടെ പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരികത്കുന്നത്.

English summary
china announces new lock down after 75 new cases reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X