കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പുതിയ കമാന്‍ഡറെ നിയമിച്ച് ചൈന, ലഡാക്കിലെ സ്ഥിതിയില്‍ മാറ്റം വരില്ല!!

Google Oneindia Malayalam News

ബെയ്ജിംഗ്: വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന് പുതിയ സൈനിക കമാന്‍ഡറെ ചൈന നിയമിച്ചു. ഇന്ത്യയമായുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ നേരിട്ടുള്ള നിയമനമാണിത്. ജനറല്‍ ഷാങ് ഷുഡോങ് ആണ് പുതിയ കമാന്‍ഡര്‍. ചൈനയുടെ അതിശക്തനായ ജനറല്‍ ഷാവോ സോങ്കിക്ക് പകരമാണ് ഷുഡോങ് എത്തുന്നത്. സോങ്കി വിരമിച്ചിരിക്കുകയാണ്. അതേസമയം ഷുഡോങ് നേരത്തെ സെന്‍ട്രല്‍ തിയേറ്റര്‍ കമാന്‍ഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായിരുന്നു ഷാങ്. അതേസമയം ഈ നിയമനം കൊണ്ട് ലഡാക്കില്‍ സംഘര്‍ഷം കുറയുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

1

ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിംഗില്‍ അടക്കം സുരക്ഷയൊരുക്കുന്നത് തിയേറ്റര്‍ കമാന്‍ഡാണ്. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, റോക്കറ്റ് ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങളുടെ ചുമതല ജനറല്‍ ഷാങിനാണ്. ചൈന സ്ഥിരമായി ചെയ്യുന്ന കാര്യമാണ് ഇത്തരം നിയമനങ്ങളെന്നും, അതില്‍ വലിയ പ്രതീക്ഷയൊന്നും നല്‍കേണ്ടതില്ലെന്ന് സൈനിക വൃത്തങ്ങളും പറയുന്നു. ശൈത്യകാലത്ത് ചൈന ഇവിടെ കൂടുതല്‍ വലിയ സൈനിക നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഷാങിന് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയും ചെയ്യും.

ഷി ജിന്‍ പിംഗിന്റെ അനുമതിയോടെയാണ് ജനറലായിട്ടുള്ള ഷാവോയുടെ വളര്‍ച്ച. അതുകൊണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കാന്‍ വരെ സാധ്യതയുണ്ട്. നേരത്തെ 65 വയസ്സായതോടെയാമ് ജനറല്‍ സോങ്കി വിരമിച്ചത്. 65 വയസ്സാണ് ഇത്തരമൊരു പൊസിഷനില്‍ നിന്ന് വിരമിക്കാനുള്ള സമയം. അതേസമയം ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്നല്ലെന്നും ചൈനീസ് വൃത്തങ്ങള്‍ പറഞ്ഞു. തല്‍ക്കാലം ലഡാക്കിലെ സംഘര്‍ഷത്തിന് അയവുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കമാന്‍ഡര്‍ വരുന്നത്. ഇതിലൂടെ ലഡാക്ക് സംഘര്‍ഷത്തെ കുറിച്ച് പഠിക്കാനും ഷാങിന് സമയം കിട്ടും.

ചൈനയുടെ സൈനിക മേഖലയിലെ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ജനറല്‍ ഷാവോ ഡബ്ല്യുടിസിയുടെ കമാന്‍ഡറാവുന്നത്. 2016ലാണ് ഈ കമാന്‍ഡ് രൂപീകരിച്ചത്. 2017ല്‍ ദോക്ലാം സംഘര്‍ഷ സമയത്ത് ഷാവോയായിരുന്നു സൈന്യത്തിന്റെ ചുമതല വഹിച്ചിരുന്നത്. അതേസമയം പുതിയ സൈനിക ജനറല്‍ ഷാങിന് പശ്ചിമ കമാന്‍ഡില്‍ മുന്‍ പരിചയങ്ങളൊന്നുമില്ല. പക്ഷേ അത് പദവിയില്‍ നിയമിക്കുന്നതിന് അദ്ദേഹത്തിന് തടസമായില്ല. അതേസമയം ലഡാക്കിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണേണ്ടത് സിഎംസിയാണ്. ഇതിന്റെ അധ്യക്ഷന്‍ ഷി ജിന്‍ പിംഗ് തമന്നെയാണ്. അതുകൊണ്ട് സംഘര്‍ഷ സാധ്യത കുറയാന്‍ സാധ്യതയില്ല.

Recommended Video

cmsvideo
Antoine Griezmann resigned from Huawei's ambassador position | Oneindia Malayalam

English summary
china appoints new commander for indian border, but rift doesnt go away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X