കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കണം, ഉത്തരകൊറിയയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്, യുഎസും ഇടയുന്നു

Google Oneindia Malayalam News

ബെയ്ജിംഗ്: മിസൈല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരകൊറിയ്ക്ക് ചൈനയുടെ നിര്‍ദേശം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ഉത്തരകൊറിയയുടെ നീക്കം മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. വലിയ തോതിലുള്ള സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് യോഗത്തിന്റെ ഭാഗമായുള്ള കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിങ്കളാഴ്ച ജപ്പാന്‍ തീരത്തേയ്ക്ക് ഉത്തരകൊറിയ തിങ്കളാഴ്ച നാല് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ഇതിന്റെ പേരിലും ഉത്തരകൊറിയ ഒടുവില്‍ നടത്തിയ ആണവപരീക്ഷണങ്ങളുടെ പേരിലും ജപ്പാനും കൊറിയയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ജപ്പാന്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

kim-jong-un

ജപ്പാനിലുള്ള യുഎസ് സൈനിക താവളം മിസൈലിട്ടു തകര്‍ക്കാന്‍ കൊറിയ പദ്ധതിയിടുന്നതായും കിംഗ് ജോങ് ഉന്‍ ഇതിന് നേതൃത്വം നല്‍കുന്നതായും ഉത്തരകൊറിയന്‍ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ആന്റി മിസൈല്‍ സംവിധാനം സ്ഥാപിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്നെ അമേരിക്കയും ജപ്പാനും വിഷയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.

English summary
Chinese foreign minister Wang Yi called on North Korea on Wednesday to stop nuclear and missile tests and for the United States and South Korea to stop joint military drills that the isolated North regards as preparation for war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X