കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ചൈന നരകത്തിലേക്ക്; 2 ബില്യണ്‍ ആളുകള്‍ മരിക്കും, സിനോവാക് ചതിച്ചു!!

Google Oneindia Malayalam News

ബെയ്ജിങ്: ലോകത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ വേളയില്‍ ചൈനയില്‍ കത്തിക്കയറി കേസുകള്‍. വലിയ അപകടമാണ് ചൈന നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു വശത്ത് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും, മറുവശത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുന്നതുമെല്ലാം എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്.

ചൈന സ്വീകരിച്ചിരിക്കുന്ന രോഗപ്രതിരോധ നയങ്ങള്‍ ഒട്ടും നല്ലതല്ല എന്ന അഭിപ്രായമാണ് ലോകത്തെല്ലായിടത്തും ഉണ്ടായിരിക്കുന്നത്. ചൈനയുടെ വാക്‌സിന്‍ നയവും ഫലപ്രദമല്ലെന്നാണ് കണ്ടെത്തല്‍. അതേസമയം ചൈന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന സമയം നരകതുല്യമായ ജീവിതത്തിലേക്ക് അവര്‍ വഴിമാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ചൈനയുടെ സീറോ കൊവിഡ് പോളിസി എന്നാണോ അവര്‍ പിന്‍വലിക്കുന്നത് ആ നിമിഷം 1.3 മുതല്‍ 2.1 മില്യണ്‍ ആളുകള്‍ വരെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വലിയ അപകടമാണ് അവര്‍ക്ക് മുന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും, ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി ആരും താല്‍പര്യപ്പെടാത്തതും വലിയ അപകടം വിളിച്ച് വരുത്തുന്നതാണ്. ചൈനയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രോഗപ്രതിരോധ ശേഷം കുറവാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ആരോഗ്യ വിഭാഗം പറയുന്നത്.

2

ചൈനയില്‍ അവരുടെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം കൊവിഡ് എളുപ്പത്തില്‍ വരാന്‍ സാധ്യതയുള്ളതാണ്. അതിന് കാരണം ചൈന തന്നെ നിര്‍മിച്ച വാക്‌സിനുകളാണ്. സിനോവാകും, സിനോഫാമും വളരെ മോശം വാക്‌സിനുകളാണ്. ഇവ രോഗപ്രതിരോധ ശേഷി വളരെ ചെറിയ അളവിലാണ് നല്‍കുന്നത്. മരണത്തില്‍ നിന്ന് രക്ഷിക്കാനും, രോഗം വരാതെ സംരക്ഷിക്കാനും ചെറിയ അളവില്‍ മാത്രമാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും ലഭിക്കുക. അതുകൊണ്ട് ചൈനയില്‍ കൊവിഡ് തരംഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കാനും സാധ്യതയേറെയാണ്.

3

ചൈനയുടെ സീറോ കൊവിഡ് നയം കാരണം, ജനസംഖ്യയില്‍ നല്ലൊരു ഭാഗത്തിനും മുമ്പ് രോഗം വന്നതിലൂടെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി കൈവരിക്കാനായിട്ടില്ല. ഇതെല്ലാം കാരണം ചൈനയില്‍ ഇനിയൊരു തരംഗത്തിനുള്ള സാധ്യത ശക്തമാണ്. ഫെബ്രുവരിയില്‍ ഹോങ്കോംഗിലുണ്ടായതിന് സമാനമായൊരു തരംഗം ചൈനയിലും ഉണ്ടാവുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയുടെ ആരോഗ്യ വിഭാഗം ആകെ പ്രതിസന്ധിയിലാവുമെന്നാണ് മുന്നറിയിപ്പ്. 167 മുതല്‍ 279 മില്യണ്‍ കേസുകള്‍ വരെ രാജ്യത്തുണ്ടാവും. അതിലൂടെ 2.1 ബില്യണ്‍ മരണം വരെ സംഭവിക്കാമെന്നാണ് മുന്നറയിപ്പ്.

4

ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നാണ് സൂചനകള്‍. ചൈന കൊവിഡ് സീറോ പോളിസി പിന്‍വലിക്കുന്നതിന് മുമ്പ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണം. വ്യാപകമായി എല്ലാവരിലേക്കും വാക്‌സിനേഷന്‍ എത്തിക്കണം. കാരണം ചൈനയുടെ ജനസംഖ്യ വളരെ വലുതാണ്. അവര്‍ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമല്ലിെന്ന്, എയര്‍ഫിനിറ്റീസ് ഹെഡ് ഓഫ് വാക്‌സിന്‍സ് ഡോ ലൂയിസ് ബ്ലെയര്‍ പറയുന്നു. ചൈനയില്‍ പ്രായമേറിയവരുടെ എണ്ണവും വളരെ കൂടുതലാണ്. ഭാവിയിലുണ്ടാവുന്ന തരംഗങ്ങള്‍ അധികം ബാധിക്കാതിരിക്കാന്‍ വാക്‌സിനേഷന്‍ തന്നെയാണ് രോഗപ്രതിരോധ ശേഷി കണ്ടെത്താനുള്ള മാര്‍ഗമെന്ന് ലൂയിസ് പറഞ്ഞു.

5

അതേസമയം ആരോഗ്യ വിദഗ്ധര്‍ ചൈനയ്ക്ക് നല്ലൊരു ഉദാഹണവും മുന്നില്‍ കാണിക്കുന്നുണ്ട്. ഹോങ്കോംഗില്‍ ആദ്യ തരംഗമുണ്ടായപ്പോള്‍ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. അതിലൂടെ തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചു. രോഗ പ്രതിരോധ ശേഷി ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു. അതിലൂടെ നിരവധി പേരുടെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്നും ഡോ. ലൂയിസ് ബ്ലെയര്‍ പറഞ്ഞു. തിങ്കളാഴ്ച്ച രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിസംബര്‍ ഏഴിന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ നിരവധി പേരാണ് ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

English summary
china at the brink of another covid wave, it may erase 2 billion people from earth says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X