കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരതയെ എതിർക്കുന്നു,എന്നാൽ പാക് ഭീകരൻ മസൂദിന്റെ കാര്യത്തില്‍ മൗനം; ഇതിന് പിന്നിൽ?

ബ്രിക്‌സില്‍ ഉച്ചകോടിയിൽ എടുത്ത ഷിയോമെൻ ഡിക്ലറേഷനിലുൾപ്പെടെ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ, എന്നീ ഭീകര സംഘടനകളുടെ പേര് ആദ്യമായി ഉൾപ്പെടുത്തിയിരുന്നു

  • By Ankitha
Google Oneindia Malayalam News

ബെല്‍ജിങ്: ബ്രിക്‌സില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ കുറിച്ചു നടന്ന ചര്‍ച്ചയില്‍ ഇന്ത്യയെ അനുകൂലിച്ച ചൈന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദിന്റെ കാര്യമെത്തിയപ്പോള്‍ ഒഴിഞ്ഞു മാറി. ജെയിഷെ തലവന്‍ മുഹമ്മദ് മസൂദിനെ വിലക്കുന്ന കാര്യമെത്തിയപ്പോഴാണ് ചൈന മൗനം പാലിച്ചത്.

റോഹിങ്ക്യകളുടെ കൂട്ട പാലായനം; ബംഗ്ലാദേശിലെത്തിയത് ലക്ഷങ്ങള്‍, എന്നാല്‍ അവിടെയും രക്ഷയില്ലറോഹിങ്ക്യകളുടെ കൂട്ട പാലായനം; ബംഗ്ലാദേശിലെത്തിയത് ലക്ഷങ്ങള്‍, എന്നാല്‍ അവിടെയും രക്ഷയില്ല

china

ബ്രിക്‌സില്‍ ഉച്ചകോടിയിൽ എടുത്ത ഷിയോമെൻ ഡിക്ലറേഷനിലുൾപ്പെടെ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ, എന്നീ ഭീകര സംഘടനകളുടെ പേര് ആദ്യമായി ഉൾപ്പെടുത്തിയിരുന്നു. ചൈനയുടെ ഈ നിലപാട് ഒരു മാറ്റമായി വ്യാഖാനിക്കപ്പെട്ടിരുന്നു.

ഭീകരതയ്ക്കെതിരെ ചൈന

ഭീകരതയ്ക്കെതിരെ ചൈന

കഴിഞ്ഞ ദിവസം നടന്ന ബ്രിക്സിൽ ഭീകരതയ്ക്കെതിരെയുള്ള ചൈനയുടെ നിലപാട് വൻ ചർച്ച വിഷയം തന്നെയായിരുന്നു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യൻ നിലപാടുകളെ ശക്തമായി എതിർത്തിരുന്ന ചൈന ഇപ്പോൽ സ്വീകരിച്ച തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ വൻ ചർച്ച തന്നെയായിരുന്നു. ഭീകരതയ്ക്കെതിരേയും ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളേയും ശക്തമായി എതിർക്കുമെന്നു ചൈന ബ്രിക്സിൽ പറഞ്ഞിരുന്നു.

മസൂദിന്റെ കാര്യത്തിൽ മൗനം

മസൂദിന്റെ കാര്യത്തിൽ മൗനം

ഭീകരതയ്ക്കെതിരെ ബ്രിക്സിൽ അനുകൂലമായി സംസാരിച്ച ചൈന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യത്തിൽനിന്ന് ഒഴിഞ്ഞുമാറി.

 ഇന്ത്യയുടെ ആവശ്യം

ഇന്ത്യയുടെ ആവശ്യം

പഠാൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ തലവൻ മസൂദ് അസ്ഹറിനെ വിലക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ ആവശ്യം ഉന്നയിച്ചിരുന്നു.

 പിന്തുണച്ച് അംഗരാഷ്ട്രങ്ങൾ

പിന്തുണച്ച് അംഗരാഷ്ട്രങ്ങൾ

ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് യുഎന്ന് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ്, എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എതിർത്ത് ചൈന

എതിർത്ത് ചൈന

മസൂദിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഇന്ത്യയുടെ ആവശ്യത്തെ കഴിഞ്ഞ രണ്ടു വർഷമായി ചൈന വീറ്റോ ചെയ്തിരിക്കുകയാണ്. വിഷയത്തിൽ അഭിപ്രായ ഐക്യം രൂപീകരിക്കാനായിട്ടില്ലെന്നാണ് ചൈനയുടെ വാദം.

 മസൂദിനെ ചൈന സംരക്ഷിക്കുന്നു

മസൂദിനെ ചൈന സംരക്ഷിക്കുന്നു

പാകിസ്താനു വേണ്ടി അസ്ഹറിനെ സംരക്ഷിക്കുകയാണ് ചൈനയെന്നു മറ്റു രാജ്യങ്ങൾ കുറ്റപ്പെടുത്തിയെങ്കിലും നിലപാടിൽ ഒരു അണുവിട മാറ്റം പോലും വരുത്താൻ ചൈന തയ്യാറായിരുന്നില്ല. ഫെബ്രുവരിയിൽ ആഗോള ഭീകരനായി അസ്ഹറിനെ പ്രഖ്യാപിക്കാനുള്ള യുഎസിന്റെ നീക്കത്തെ യുഎന്നില്‍ എതിർത്തതും ചൈനയാണ്.

മോദിയുടെ വിജയം

മോദിയുടെ വിജയം

കഴിഞ്ഞ തവണ ഗോവയിൽ നടന്ന ബ്രിക്സിൽ ഭീകരസംഘടനകൾക്കെതിരെ തീരുമാനം എടുപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. അതിനെതിരെ ശക്തമായി എതിർത്ത് നിന്നത് ചൈനയായിരുന്നു. പാക് ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ പരാമർശിക്കുന്നത് ചൈന ഇടപെട്ടിരുന്നു. എന്നാൽ ചൈനയിൽ നടന്ന ബ്രിക്സിൽ ഭീകരതയ്ക്കെതിരേയും ഈ രണ്ട് സംഘടനകളുടെയും പേര് ഉൾപ്പെടുത്താനായതു ഇന്ത്യയുടേതും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം തന്നെയാണ്

English summary
China today parried questions on any change in its stand of blocking JeM chief Masood Azhar's banning by the UN, even as the declaration of the BRICS Summit for the first time named the terror outfit along with other Pakistan-based groups for spreading violence in the region. Read more at:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X