കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന താരങ്ങള്‍ക്ക് വിലക്ക്

Google Oneindia Malayalam News

ബെയ്ജിങ് : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങില്‍ ഏര്‍പ്പെടുന്ന താരങ്ങളെ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും വിലക്കിക്കൊണ്ട് ചൈനീസ് സര്‍ക്കാരിന്റെ ഉത്തരവ്. ചൈനീസ് ബ്രോഡ്കാസ്റ്റ് റെഗുലേറ്ററാണ് ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ചൈനീസ് സിനിമകളിലോ ടെലിവിഷന്‍ പരിപാടികളിലോ ഇനി മുതല്‍ മുഖം കാണിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. റേഡിയോ, പരസ്യങ്ങള്‍ എന്നിവയില്‍ പ്രത്യക്ഷപ്പെടുന്നതിനും വിലക്ക് ബാധമാകായിരിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന താരങ്ങളുടെ പ്രസ്താവനകളോ അവരെക്കുറിച്ചുളള വാര്‍ത്തകളോ നല്‍കാനും പാടില്ല.

china

രാജ്യത്തെ വിനോദ വ്യവസായ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈയ്യിടെയായി ഒട്ടനവധി ചൈനീസ് സിനിമാ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായിരുന്നു. ജാക്കി ചാന്റെ മകന്‍ ജേയ്‌സി ചാന്‍ ഉള്‍പ്പെടെയുളളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളും പ്രതിഷേധങ്ങളും വ്യാപകമായിരുന്നു. ലഹരി ഉപയോഗം, ചൂതാട്ടം, വേശ്യാവൃത്തി തുടങ്ങിയവയ്‌ക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് ചൈനയിലെ സാമൂഹ്യസുരക്ഷാ വകുപ്പ് പോലീസിന് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു.

English summary
china issued new regulations banning actors with histories of drug use or prostitution from appearing in movies and television. The ban by the broadcast regulator, which includes radio and advertisements. It is to protect the good image of the entertainment industry in china.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X