കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡി ഗാഗയ്ക്ക് ചൈനയില്‍ 'നിരോധനം'.. കാരണം കേട്ടാല്‍ ഞെട്ടും!!!

Google Oneindia Malayalam News

വാഷിങ്ടണ്‍: ലേഡി ഗാഗ എന്നാല്‍ ആരാണ്? ലോകം കണ്ട് മികച്ച പോപ്പ് ഗായികമാരില്‍ ഒരാളാണെന്ന് പറഞ്ഞ് നിര്‍ത്താം. എന്നാല്‍ ആരാധകരേയും പാപ്പരാസികളേയും സംബന്ധിച്ച് ലേഡി ഗാഗ അതിലൊന്നും ഒതുങ്ങി നില്‍ക്കില്ല. അതുക്കും മേലെയാണ് അവര്‍.

Read More: കൊലനടത്തിയത് അമീറുള്‍ തന്നെ... രണ്ടാം ഡിഎന്‍എ ടെസ്റ്റിലും തെളിഞ്ഞു; പക്ഷേ എന്തിന്?Read More: കൊലനടത്തിയത് അമീറുള്‍ തന്നെ... രണ്ടാം ഡിഎന്‍എ ടെസ്റ്റിലും തെളിഞ്ഞു; പക്ഷേ എന്തിന്?

ആ ലേഡി ഗാഗയ്ക്ക് ഇപ്പള്‍'നിരോധനം' ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. അത് എന്തിനാണെന്ന് കേട്ടാല്‍ ആരും ഒന്ന് അത്ഭുതപ്പെടും. തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തിയതിനാണത്രെ വിലക്ക്.

ലേഡി ഗാഗയ്ക്ക് ഇനി എന്തായാലും ചൈനയുടെ മതില്‍ കടക്കാനാവില്ല. ഗാഗ ജീവനോടെ എത്തുന്നതിന് മാത്രമല്ല വിലക്ക്. അവുടെ ആല്‍ബങ്ങളോ വീഡിയോകളോ ഒന്നും ഇനി ചൈനയില്‍ കിട്ടില്ല!!!

ലേഡി ഗാഗ

ലേഡി ഗാഗ

അമേരിക്കന്‍ പോപ്പ് ഗായികയാണ് ലേഡി ഗാഗ. ലോകത്തിലെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായികമാരില്‍ ഒരാള്‍.

വിവാദ നായിക

വിവാദ നായിക

എപ്പോഴും വിവാദ നായികയാണ് ഗാഗ. ചിലപ്പോള്‍ വസ്ത്രധാരണം കൊണ്ടാകും വിവാദമുണ്ടാക്കുക. മറ്റ് ചിലപ്പോള്‍ ആല്‍ബത്തിന്റെ വിഷയമാകും വിവാദം സൃഷ്ടിയ്ക്കുക. മറ്റ് ചിലപ്പോള്‍ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍ കൊണ്ടും.

ലാമയെ കണ്ടത് പണിയായി

ലാമയെ കണ്ടത് പണിയായി

അമേരിക്കയില്‍ വച്ച് ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തിയാണ് ലേഡി ഗാഗയെ 'ചൈനയുടെ ശത്രുവാക്കിയത്'. ലാമയോട് അത്രയ്ക്കാണ് ചൈനയുടെ വിരോധം.

കണ്ടതും മിണ്ടിയതും

കണ്ടതും മിണ്ടിയതും

എന്നാല്‍ ചൈനയെ പറ്റി ഒരക്ഷരം പോലും ഗാഗയും ലാമയും സംസാരിച്ചിട്ടില്ലെന്നതാണ് സത്യം. ധ്യാനവും മാനസികാരോഗ്യവും ഒക്കെ ആയിരുന്നു അവരുടെ സംസാര വിഷയങ്ങള്‍.

വീഡിയോ ഉണ്ട്

വീഡിയോ ഉണ്ട്

ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ 19 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയും ലേഡി ഗാഗ പുറത്ത് വിട്ടിട്ടുണ്ട്.

സന്യാസിയുടെ മേലങ്കിയിട്ട ചെന്നായ

സന്യാസിയുടെ മേലങ്കിയിട്ട ചെന്നായ

ചൈനയെ സംബന്ധിച്ച് ദലൈ ലാമ 'സന്യാസിയുടെ മേലങ്കിയിട്ട ചെന്നായ' ആണ്, വിഘടനവാദിയാണ്... രാജ്യത്തെ രണ്ടായി പിളര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ആളാണ്. അങ്ങനെയുള്ള ലാമയെ ആണ് ലേഡി ഗാഗ സന്ദര്‍ശിച്ചത്.

ഒന്നും വേണ്ട

ഒന്നും വേണ്ട

ലേഡി ഗാഗയുടേതായി ഒന്നും ഇനി ചൈനയില്‍ വേണ്ട എന്നാണത്രെ തീരുമാനം. എല്ലാ മ്യൂസിക് ആല്‍ബങ്ങള്‍ക്കും വീഡിയോകള്‍ക്കും ചിത്രംങ്ങള്‍ക്കും വരെ വിലക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പും വിലക്ക് കിട്ടിയിട്ടുണ്ട്

മുമ്പും വിലക്ക് കിട്ടിയിട്ടുണ്ട്

ലേഡി ഗാഗയ്ക്ക് ഇത് ആദ്യമായിട്ടല്ല ചൈനയുടെ വക വിലക്ക് കിട്ടുന്നത്. നേരത്തെ അല്‍പവസ്ത്രധാരണത്തിന്റെ പേരിലായിരുന്നു വിലക്ക്.

ഓവര്‍ മേയ്ക്ക് അപ്പ്

ഓവര്‍ മേയ്ക്ക് അപ്പ്

വല്ലാത്ത പ്രത്യേകതയാണ് ലേഡി ഗാഗയ്ക്ക്. വല്ലാത്ത മേയ്ക്ക് അപ്പും. ചിലപ്പോള്‍ കണ്ടാല്‍ ഞെട്ടിപ്പോകും.

 ഗ്രാമി

ഗ്രാമി

അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ക്ക് ഉടമയാണ് ലേഡി ഗാഗ എന്ന് കൂടി അറിയണം. താന്‍ 19-ാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ വ്യക്തി കൂടിയാണ്.

English summary
China 'bans Lady Gaga' after Dalai Lama meeting. Communist party’s propaganda department reportedly issues ‘important instruction’ blocking singer’s entire repertoire from mainland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X