കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നതില്‍ ചൈന ഒന്നാമത്
വാഷിങ്ടണ്‍ : അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോത് കൂടുന്നത് ആഗോളതാപനത്തിന് കാരണമായേക്കുമെന്ന് നമുക്കറിയാം. വ്യവസായവത്കൃത രാജ്യങ്ങള്‍ പുറന്തളളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് പലപ്പോഴും ഞെട്ടിക്കുന്നതാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെയെല്ലാം പിന്തളളി ചൈന ഇക്കാര്യത്തില്‍ ഒന്നാമതെത്തിയെന്നാണ് പുതിയ വിവരം. വാഷിങ്ടണ്‍ ഡിസിയിലെ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.
1850 മുതല്‍ 2011 വരെയുളള കാലയളവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ തോതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനവിധേയമാക്കിയത്. 160 വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളായി പുറത്തുവിട്ടത് 46 ബില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. ഇതില്‍ ചൈന പുറന്തളളിയിരിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് എത്രയെന്നോ, 10.26 ബില്യന്‍ ടണ്‍.

അടുത്തിടെയാണ് ചൈന ഇത്രയും കൂടിയ അളവില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തിവിടാന്‍ തുടങ്ങിയത്. വ്യവസായ സ്ഥാപനങ്ങളുടെ വര്‍ധനവും കൂടിയ തോതിലുളള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
അമേരിക്കയാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നതില്‍ രണ്ടാമതെത്തിയ രാജ്യം. 160 വര്‍ഷത്തിനിടെ അമേരിക്ക പുറത്തുവിട്ടത് 6.135 ബില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. മൂന്നാം സ്ഥാനത്തുളള യൂറോപ്യന്‍ യൂണിയന്‍ 4.26 ബില്യന്‍ ടണ്ണും പുറത്തുവിട്ടു. ഇന്ത്യ ഇക്കാര്യത്തില്‍ നാലാംസ്ഥാനത്താണ്. 2.358 ബില്യനാണ് ഇന്ത്യ ഇക്കാലയളവില്‍ പുറത്തുവിട്ട കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്.












Click it and Unblock the Notifications