കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിൽ കണ്ണുവെച്ച് ചൈന: പംങ്കോങ് തടാകത്തിൽ നിരീക്ഷണ ബോട്ടുകൾ, നിരീക്ഷണ ക്യാമറകളും !

Google Oneindia Malayalam News

ബെയ്ജിംങ്: ഇന്ത്യ- ചൈന അതിര്‍‍ത്തിയിലെ സൈനിക പ്രതിരോധം വർധിപ്പിച്ച് ചൈന. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വൽ‍ കണ്‍ട്രോളിലെ നിരീക്ഷണം ശക്തമാക്കുന്നതിന് സാറ്റലൈറ്റ് മോണിട്ടറിംഗ് സംവിധാനമാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആര്‍മി സ്ഥാപിക്കുന്നത്. പാങ്കോങ് തടാകത്തിൽ പട്രോളിംഗ് ബോട്ടുകളെ വിന്യസിക്കാനുള്ള നീക്കങ്ങളും ചൈന നടത്തുന്നുണ്ട്. ചൈനീസ് ദിനപത്രം ബീജിംങ് ഈവനിംഗ് ന്യൂസാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് സൈന്യം സാങ്കേതിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങൾ‍ നടത്തുന്നുവെന്നതിന്റെ ഉത്തമഉദാഹരണങ്ങളാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രദാനമായ ടിബറ്റന്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തിവരുന്നത്. ഡോക്ലാം അതിര്‍ത്തി തര്‍ക്കം അവസാനിച്ചെങ്കിലും മേഖലയിലെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യം. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഹെലികോപ്റ്ററുകളും വിന്യസിക്കും.

{photo-feature}

ചൈനീസ് അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം: ഇന്ത്യന്‍ നീക്കം ഡോക്ലാം ആവര്‍ത്തിക്കാതിരിക്കാന്‍!ചൈനീസ് അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം: ഇന്ത്യന്‍ നീക്കം ഡോക്ലാം ആവര്‍ത്തിക്കാതിരിക്കാന്‍!

English summary
China has beefed up it's military defences along the Line of Actual Control (LAC) with new satellite early-warning monitoring systems as well as improved patrol boats for the disputed Pangong lake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X