മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കരുതെന്ന് ചൈന; നാലാം തവണയും എതിർപ്പ് പ്രകടിപ്പിച്ചു!
Recommended Video

ന്യൂയോർക്ക്: ജെയ്ഷെ മുഹമ്മദ് തലവൻ മനൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ ചൈന തടഞ്ഞു. ഇത് നാലാം തവണയാണ് യുഎന്‍ നീക്കത്തെ ചൈന എതിര്‍ത്തത്. മസൂദ് അസറിന് എതിരെ ഇനിയും തെളിവുകള്‍ വേണമെന്നാണ് ചൈനയുടെ ആവശ്യപ്പെടുന്നത്.
ഫ്രാന്‍സും ബ്രിട്ടണും കൊണ്ട് വന്ന പ്രമേയമാണ് തടഞ്ഞത്. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കൂ എന്ന് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. 'ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്’. എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിര അംഗങ്ങളിലെ മൂന്നു അംഗങ്ങളായ അമേരിക്ക, യുകെ, ഫ്രാൻസ് എന്നിവർ അസറിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്. അതിന്റെ സ്ഥാപകനും തലവനുമാണ് അസർ. ഐക്യരാഷ്ടസഭ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അസറിനും ബാധകമാണെന്ന് യുഎസ് വക്താവ് പല്ലാഡിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളെ കുറിച്ച് എല്ലാവർക്കുമറിയാം. ജെയ് ഇ മുഹമ്മദ് ക്യാമ്പും മസൂദ് അസറും പാകിസ്താനിലുണ്ടെന്നും യുഎൻ രക്ഷാ സമിതിയിലെ സ്ഥിര അംഗങ്ങൾക്ക് അറിയാം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് എല്ലാ അംഗങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുകയാണ്. പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനോട് ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യയും കൗൺസിലിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ചൈന പിന്തുണ അറിയിച്ചില്ല. ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്ന് ചൈനയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications